സിഡ്നി: ആസ്ട്രേലിയൻ ഫുട്ബാൾ ക്ലബായ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിനുവേണ്ടി ഫുട്ബാളിൽ അരങ്ങേറ്റം കുറിച്ച വേഗരാജാവ് ഉസൈൻ ബോൾട്ടിനെ പ്രതിരോധത്തിൽ കളിപ്പിക്കണമെന്ന് സ്പെയിനിന് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകൻ വിസെെൻറ ഡെൽബോസ്ക്. കുടുതൽ സ്ഥലം കവർ ചെയ്തുകളിക്കാൻ അവസരം കിട്ടുന്ന ഡിഫൻസിൽ ബോൾട്ടിന് തിളങ്ങാനാവുമെന്നാണ് ബോസ്ക് അഭിപ്രായപ്പെടുന്നത്. ‘‘ഫുൾബാക് പൊസിഷനാവും ബോൾട്ടിന് അനുയോജ്യം. കൂടുതൽ സ്ഥലം കവർ ചെയ്തു കളിക്കാം. കാണികളിൽനിന്ന് പുറംതിരിഞ്ഞ് കളിക്കുേമ്പാൾ ബോൾട്ട് കൂടുതൽ സ്വതന്ത്രനാവും’’ -ഡെൽബോസ്ക് പറഞ്ഞു.
എന്നാൽ, ഡിഫൻസിലായാലും സ്ഥിരതയോടെ കളിക്കുകയെന്നത് ജമൈക്കക്കാരന് വെല്ലുവിളിയായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രത്യാക്രമണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടീമുകളിൽ ബോൾട്ടിെൻറ വേഗത ഉപയോഗപ്പെടുത്താനാവുമെന്നും ഡെൽബോസ്ക് പറഞ്ഞു. ഫുട്ബാൾ ഏറെ ഇഷ്ടപ്പെടുന്ന ബോൾട്ട് ജർമനി, ദക്ഷിണാഫ്രിക്ക, നോർവേ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകളിൽ കളിക്കാൻ നടത്തിയ ശ്രമം വിജയംകണ്ടിരുന്നില്ല. തുടർന്നാണ്, സെൻട്രൽ കോസ്റ്റ് മറൈനേഴ്സിലെത്തിയത്. കഴിഞ്ഞമാസം സൗഹൃദ മത്സരത്തിൽ ക്ലബിനായി അരങ്ങേറുകയും ചെയ്തു. പകരക്കാരനായി 20 മിനിറ്റ് കളത്തിലിറങ്ങിയ ബോൾട്ട് ഇഷ്ട പൊസിഷനായ ലെഫ്റ്റ് വിങ്ങിലാണ് പന്തുതട്ടിയത്. ഒരുവട്ടം ഗോളിനടുത്തെത്തിയെങ്കിലും വളരെ വേഗം ക്ഷീണിതനാവുകയും ചെയ്തു.
ട്രാക്കിലെ വേഗത്തിെൻറ തമ്പുരാനാണെങ്കിലും ഫുട്ബാൾ ഗ്രൗണ്ടിൽ താളംകണ്ടെത്താൻ ഏറെ പ്രയാസപ്പെടുന്നതായി ബോൾട്ട്തന്നെ സമ്മതിച്ചിരുന്നു. ഫുട്ബാളിനാവശ്യമായ ഫിറ്റ്നസ് കൈവരിക്കാൻ ഇനിയും ഏറെ മെച്ചപ്പെടേണ്ടതുണ്ടെന്നാണ് ബോൾട്ടിെൻറതന്നെ വിലയിരുത്തൽ. എന്നാൽ, ബോൾട്ടിൽ മികച്ച ഫുട്ബാളറുടെ അംശങ്ങളുണ്ടെന്ന് ഡെൽബോസ്ക് പറയുന്നു. ‘32 വയസ്സിൽ ഫുട്ബാൾ കളിക്കാനിറങ്ങുകയെന്നതുതന്നെ വലിയ കാര്യമാണ്. ‘ഞാനൊരു ഫുട്ബാളറാണ്’ എന്ന് ബോൾട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി അത് തെളിയിക്കാൻ അദ്ദേഹത്തിനാവും -ഡെൽബോസ്ക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.