ജനീവ: ലോകകപ്പിന് മുന്നോടിയായുള്ള അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരത്തിൽ നെതർലൻഡ്സിനോട് തോറ്റ് പോർചുഗൽ. എതിരില്ലാത്തെ മൂന്ന് ഗോളുകൾക്കാണ് ക്രിസ്റ്റ്യാനോയും സംഘവും സ്വിറ്റ്സർലൻഡിലെ ജനീവയിൽ തോൽവിയേറ്റു വാങ്ങിയത്.
ലോകകപ്പ് യോഗ്യതയില്ലാതെ പുറത്തായ നെതർലൻഡ്സിനായി മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് വിങ്ങർ ഡപേ(11), മുൻ ലിവർപൂൾ ഫോർവേർഡ് റയാൻ ബാബൽ (32), വാൻ ഡിക്(45'+2) എന്നിവരാണ് ഗോൾ നേടിയത്. പോർച്ചുഗൽ നിരയിൽ കവാകോ കൻസലോ 61ാം മിനിട്ടിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
തുടർച്ചയായി ഒമ്പത് മത്സരങ്ങളിലായി ഗോളടിച്ചു കൂട്ടിയിരുന്ന റയൽ മാഡ്രിഡ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇന്നലെ വല കുലുക്കാനായില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇഞ്ചുറി സമയത്തെ രണ്ടു ഗോളിൽ കഴിഞ്ഞ ദിവസം ഇൗജിപ്തിനെ 2-1ന് പോർചുഗൽ തോൽപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.