ലണ്ടൻ: ‘വീ ആർ ഗോയിങ് ടു വിൻ ദ ലീഗ്’ (ഞങ്ങൾ ലീഗ് ജയിക്കാൻ പോകുകയാണ്) ഞായറാഴ്ച ലി വർപൂൾ മാഞ്ചസ്റ്റർ യുനൈറ്റഡിനെ നേരിടുേമ്പാൾ ആൻഫീൽഡിൽ അലയടിച്ചത് ഇൗ വരിക ളായിരുന്നു. 2009ലും 2014ലും സമാനമായ രീതിയിൽ ലിവർപൂൾ ആരാധകർ ആഘോഷം തുടങ്ങിയെങ്കിലും കപ്പിനും ചുണ്ടിനുമിടക്ക് അവർക്ക് കിരീടം നഷ്ടമായി. എന്നാൽ, ഇക്കുറി അബദ്ധം ആവർത് തിക്കില്ലെന്ന് ആരാധകർക്ക് ഉറപ്പുനൽകുകയായിരുന്നു ഞായറാഴ്ച രാത്രിയിൽ യുനൈറ്റഡിനെതിരായ ജയവുമായി േക്ലാപ്പും കൂട്ടരും.
സീസണിലെ തങ്ങൾക്ക് ജയിക്കാൻ സാധിക്കാത്ത ഏക ടീമായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ ആൻഫീൽഡിൽ 2-0ത്തിന് തകർത്ത് ലിവർപൂൾ ജൈത്രയാത്ര തുടരുകയാണ്. സീസണിൽ ലീഗിലെ എല്ലാ ടീമുകൾക്കെതിരെയും വെന്നിക്കൊടി പാറിച്ച റെഡ്സ് രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ലീഡ് 16 പോയൻറാക്കി വർധിപ്പിച്ചു. മത്സരത്തിെൻറ ഇരുപകുതിയിലുമായി വിർജിൽ വാൻഡൈക്കും (14) മുഹമ്മദ് സലാഹുമാണ് (93) ലിവർപൂളിനായി ലക്ഷ്യം കണ്ടത്.
19ാമത് ലീഗ് കിരീടവും ആദ്യ പ്രീമയർ ലീഗ് കിരീടവും ലക്ഷ്യമിട്ട് കുതിച്ചുപായുന്ന ലിവർപുൾ ആർക്കും തൊടാൻ പറ്റാത്ത ഉയരത്തിലാണ്. ശേഷിക്കുന്ന 16 മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി, ആഴ്സനൽ, ചെൽസി എന്നീ ശക്തരായ ടീമുകൾക്കെതിെര ഏറ്റുമുട്ടാനുണ്ടെങ്കിലും നിലവിലെ ഫോമിൽ ലിവർപൂളിനെ വെല്ലാൻ ആരുമില്ലെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ വാഴ്ത്തുന്നു. 30 വർഷമായി ഒരു ലീഗ് കിരീടമില്ലാത്തതിെൻറ വേദനക്ക് ആഴ്ചകൾക്കകം ശമനമുണ്ടാകുമെന്ന് വിളിേച്ചാതുന്നതാണ് യുനൈറ്റഡിനെതിരായ വിജയശേഷം ലിവർപൂൾ താരങ്ങളുടെ ആഹ്ലാദപ്രകടനം. അതേ നിമിഷത്തിൽ ലിവർപൂൾ ആരാധകരും ഉറപ്പിച്ച് പറഞ്ഞുതുടങ്ങി; ഇതാണ് ഞങ്ങൾ കാത്തിരുന്ന വർഷം.
16 മത്സരങ്ങൾ ശേഷിെക്ക 30 പോയൻറ് കൂടി നേടാനായാൽ ലിവർപൂളിന് കിരീടമുറപ്പിക്കാനാകും. കഴിഞ്ഞ 16 മത്സരങ്ങളിൽ 46 പോയൻറ് നേടിയ ലിവർപൂളിന് ഏറ്റവും ചുരുങ്ങിയ പക്ഷം എട്ടു ജയവും ആറ് സമനിലയും രണ്ട് തോൽവിയും വഴങ്ങിയാൽ പോലും കിരീടത്തിലെത്താനാകും. കാര്യങ്ങൾ ഇതേപടി പോകുകയാണെങ്കിൽ മാർച്ച് 14ന് ഗൂഡിസൺ പാർക്കിൽ റെഡ്സ് കന്നി പ്രീമിയർ ലീഗ് കിരീടമുയർത്തും. അലിസൺ ബെക്കറിെൻറ ദിനം കൂടിയായിരുന്നു ഞായറാഴ്ച. സലാഹിെൻറ വിജയഗോളിന് വഴിയൊരുക്കിയ ബക്കർ തുടർച്ചയായ ഏഴാം മത്സരത്തിലാണ് ഗോൾ വഴങ്ങാതിരുന്നത്. ഡിസംബർ നാലിനാണ് അവസാനമായി അലിസണിെൻറ വലകുലുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.