ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കാർഡിഫ് സിറ്റിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് വമ്പൻ ജയം. എതിരില്ലാത്ത അഞ്ചുഗോളുകൾക്കാണ് സ്വന്തം നാട്ടിൽ കാർഡിഫിനെ സിറ്റി കെട്ടുകെട്ടിച്ചത്. കാര്‍ഡിഫ് സിറ്റിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയായിരുന്നു ഇന്നത്തേത്. ജയത്തോടെ ലിവര്‍പൂളിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി.
ആദ്യത്തെ അരമണിക്കൂർ സിറ്റിയുടെ ആക്രമണത്തെ വിദഗ്ധമായി പ്രതിരോധിച്ചെങ്കിലും ശേഷം കാര്‍ഡിഫ് സിറ്റിക്ക് അടിതെറ്റുകയായിരുന്നു. 32ആം മിനിറ്റിൽ സൂപ്പർതാരം അഗ്യൂറോയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഗോളടിക്ക് തുടക്കം കുറിച്ചത്. കാർഡിഫിനെതിരായുള്ള മത്സരം സിറ്റിയുടെ ജേഴ്സിയില്‍ അഗ്യൂറോ കളിക്കുന്ന 300ാമത്തെ മത്സരം കൂടിയായിരുന്നു.
3-0 എന്ന മികച്ച നിലയിൽ രണ്ടാം പകുതി ആരംഭിച്ച സിറ്റിക്ക് വേണ്ടി പകരക്കാരനായി ഇറങ്ങിയ റിയാദ് മഹ്റസ് ഇരട്ടഗോളുകളടിച്ച് വിജയം സമ്പൂർണ്ണമാക്കുകയായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി ജേഴ്സിയില്‍ മഹ്റസിെൻറ ആദ്യ ഗോളുകളായിരുന്നു അത്.
മറ്റൊരു മത്സരത്തിൽ ലിവർപൂൾ സതാംപ്ടണിനെ 3-0ന് തകർത്തു. ലിവർപൂളിന് വേണ്ടി മുഹമ്മദ് സലാഹും ജോയൽ മറ്റിച്ചും ഒാരോ ഗോളുകൾ നേടി. പത്താം മിനിറ്റിൽ വെസ്ലി ഹൂഡെറ്റ് നേടിയ സെൽഫ് ഗോളും സതാംപ്ടന് തിരിച്ചടിയായി.
ലിവർപൂളും സിറ്റിയും ഇന്നത്തെ ദിവസം ആഘോഷമാക്കിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിെൻറ അവസ്ഥ പരിതാപകരമായി. താരതമ്യേനെ ദുർബലരായ വോൾവ്സാണ് യുണൈറ്റഡിനെ സമനിലയിൽ തളച്ചത്. മികച്ച കളി പുറത്തെടുത്ത യുണൈറ്റഡിന് അവസരങ്ങൾ ഗോളാക്കി മാറ്റാനായില്ല. ഫ്രെഡാണ് യുണൈറ്റഡിെൻറ ഏക ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.