ലണ്ടൻ: സ്വന്തം തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ നടന്ന പോരാട്ടത്തിൽ ശക്തരായ ലിവർപൂളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് ചെൽസി ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമായി നിലനിർത്തി.
32ാം മിനിറ്റിൽ വിക്ടർ മോസസിെൻറ അസിസ്റ്റിൽ ഫ്രഞ്ച് താരം ഒലിവർ ജിറൂഡ് നേടിയ ഗോളാണ് ചെൽസിക്ക് നിർണായക വിജയം സമ്മാനിച്ചത്. തോൽവിയോടെ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകൾ കൂടിയായ ലിവർപൂളിന് അടുത്ത സീസണിലെ ചാമ്പ്യൻസ് ബെർത്ത് ഉറപ്പാക്കാൻ അവസാന മത്സരഫലം നിർണായകമായി. രണ്ടു മത്സരം ബാക്കിയുള്ള ചെൽസിക്ക് ബുധനാഴ്ച ഹഡേഴ്സ്ഫീൽഡിനെതിരെ നടക്കുന്ന മത്സരം ജയിച്ചാൽ പോയൻറ് പട്ടികയിൽ ലിവർപൂളിനൊപ്പമെത്താൻ സാധിക്കും.
മുൻ ചെൽസി താരം കൂടിയായ മുഹമ്മദ് സലാഹിെൻറ നേതൃത്വത്തിൽ ലിവർപൂൾ ആക്രമണനിര തുടക്കത്തിൽ ഉണർന്നുകളിച്ചെങ്കിലും അപകടം മണത്ത ചെൽസി ശക്തമായ പ്രതിരോധം തീർത്തതോടെ ലിവർപൂളിന് മുന്നേറാനായില്ല. പോയൻറ് പട്ടികയിൽ 37 മത്സരങ്ങളിൽ നിന്ന് 72 പോയൻറുമായി ലിവർപൂൾ മൂന്നാം സ്ഥാനത്തും 36 മത്സരങ്ങളിൽനിന്ന് 69 പോയൻറുമായി ചെൽസി അഞ്ചാം സ്ഥാനത്തുമാണ്. 36 കളികളിൽ 71 പോയൻറുമായി ടോട്ടൻഹാം നാലാം സ്ഥാനത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.