ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ, പ്രീമിയർ ലീഗിൽ ഒരു പോയൻറ് വ്യത്യാസത്തിന ് കിരീടം നഷ്ടമായവർ എന്ന പെരുമക്കൊത്ത പ്രകടനവുമായി ലിവർപൂൾ 2019-20 സീസൺ ലീഗ് പോര ാട്ടത്തിന് ഗംഭീരമായിതന്നെ തുടക്കം കുറിച്ചു. ലീഗ് സീസണിെൻറ കിക്കോഫ് മത്സരത്തിൽ നോർവിച് സിറ്റിയെ 4-1ന് വീഴ്ത്തിയാണ് ലിവർപൂളിെൻറ ആധികാരിക തുടക്കം. സീസണിെൻറ ആദ്യ ഗോൾ സെൽഫായി പിറന്നതും ലിവർപൂളിെൻറ സൂപ്പർ ഗോളി അലിസണിെൻറ പരിക്കും ഉദ്ഘാടന മത്സരത്തെ നാടകീയമാക്കി.
കളിയുടെ ആദ്യ പകുതിയിൽതന്നെ എതിർവലയിൽ നാലു ഗോളും അടിച്ചുകയറ്റിയാണ് യൂറോപ്യൻ ജേതാക്കൾ തുടങ്ങിയത്. ഏഴാം മിനിറ്റിൽ ഇടതുവിങ്ങിൽനിന്നും ഡിവോക് ഒറിജി റോബർടോ ഫെർമീന്യോക്ക് നൽകിയ ക്രോസ് സെൽഫ് ഗോളായി പിറന്നു.
പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ നോർവിച് ഡിഫൻഡർ ഗ്രാൻ ഹാൻലിയുടെ ബൂട്ടിൽ തട്ടി സ്വന്തം വലകുലുങ്ങി. ലീഗ് സീസണിെൻറ ഉദ്ഘാടനം സെൽഫ് ഗോളിൽ. പിന്നാലെ മുഹമ്മദ് സലാഹ് (19), വിർജിൽ വാൻഡൈക് (28) എന്നിവരും സ്കോർ ചെയ്തു. 42ാം മിനിറ്റിൽ അലക്സാണ്ടർ അർനോൾഡ് നൽകിയ ക്രോസ് ഹെഡ്ഡറിലൂടെ വലക്കകത്താക്കി ഒറിജി നാലാം ഗോളും കുറിച്ചു.
ഇതിനിടെ, 39ാം മിനിറ്റിൽ ഗോൾകിക്കിനിടെ അടിതെറ്റിയ ഗോളി അലിസൺ പുറത്തായി. പരിക്കേറ്റ താരത്തിന് പകരണം അഡ്രിയാനാണ് കളി പൂർത്തിയാക്കിയത്. 64ാം മിനിറ്റിൽ ടീമു പുകിയാണ് നോർവിചിെൻറ ആശ്വാസ ഗോൾ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.