ബെർലിൻ: ജർമൻ ബുണ്ടസ്ലിഗ മത്സരവേദിയെ വർണവെറിക്കെതിരായ പോരാട്ടവേദിയാക്കിമാറ്റി ഷാൽകെയുടെ വെസ്റ്റൺ മകെന്നീ. അമേരിക്കയിലെ മിന്നേപാളിസിൽ വർണവെറിയനായ പൊലീസുകാരൻ കാൽമുട്ടുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ജോർജ് േഫ്ലായ്ഡിന് നീതി വേണമെന്നാവശ്യപ്പെടുന്ന ആംബാൻഡ് അണിഞ്ഞാണ് വെസ്റ്റൺ മകെനീ ബുണ്ടസ്ലിഗയെ പ്രതിഷേധവേദിയാക്കിയത്.
ശനിയാഴ്ച രാത്രി വെർഡർ ബ്രമനെതിരെ നടന്ന മത്സരത്തിലായിരുന്നു അമേരിക്കക്കാരൻ കൂടിയായ താരത്തിെൻറ പ്രതിഷേധം. മത്സരശേഷം ഷാൽകെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഫോട്ടോസഹിതം ട്വീറ്റ് ചെയ്ത് മകെനീയുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചു. േഫ്ലായ്ഡിന് നീതിവേണമെന്നാവശ്യപ്പെട്ട് ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയും ട്വീറ്റ് ചെയ്തു. അമേരിക്കൻ വനിത ഫുട്ബാൾ താരങ്ങളായ ക്രിസ്റ്റൽ ഡൺ, അലക്സ് മോർഗൻ എന്നിവരും പ്രതിഷേധവുമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.