ഫ്രാൻസിൽ പി.എസ്​.ജിയെ വെല്ലാൻ ആര്​; ലീഗ്​ കപ്പും സ്വന്തം

പാരിസ്​: ഫ്രാൻസിൽ അപ്രമാദിത്വം തുടർന്ന്​ പാരിസ്​ സെൻറ്​ ജെർമെയ്​ൻ. നേരത്തെ ലീഗ്​ വണും ഫ്രഞ്ച്​ കപ്പും സ്വന്തമാക്കിയ പി.എസ്​.ജി ഫ്രഞ്ച്​ ലീഗ്​ കപ്പിലും കിരീടം ചൂടിയാണ്​ സീസണിലെ മൂന്നാം കിരീടത്തിൽ മുത്തമിട്ടത്​.

ഒളിമ്പിക്​ ലിയോണിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 6-5നാണ്​​ കീഴടക്കിയത്​. മുഴുവൻ സമയത്തും അധിക സമയത്തും​ ഇരു ടീമുകളും 0-0ത്തിന്​ തുല്യത പാലിച്ചു. പരിക്കേറ്റ സൂപ്പർ താരം കിലിയൻ എംബാ​െപ്പ ഇല്ലാതെ ഇറങ്ങിയ പി.എസ്​.ജിക്ക്​ ലഭിച്ച ഗോളവസരങ്ങൾ മുതലാക്കാനായില്ല.

പി.എസ്​.ജിക്കായി പെനാൽറ്റി കിക്കെടുത്ത എയ്​ഞ്ചൽ ഡിമരിയ, മാർകോ വെറെട്ടി, ലിയാൻഡ്രോ പരഡെസ്, സറാബിയ, ആൻഡെർ ഹെരേര, നെയ്മർ, പാബ്ലോ സറാബിയ എന്നിവർ ലക്ഷ്യം കണ്ടു.

ലിയോണി​െൻറ ബെർ ട്രാൻഡ്​ ട്രയോരയുടെ കിക്ക്​ തടുത്തിട്ട കെയ്​ലർ നവാസാണ്​ പി.എസ്​.ജിയുടെ ഹീറോ. 119ാം മിനിറ്റിൽ ഡിമരിയയെ ഫൗൾ ചെയ്​ത ലിയോൺ താരം റാഫേൽ ഡിസൽവക്ക്​ റഫറി ചുവപ്പ്​ കാർഡ്​ സമ്മാനിച്ചു.

മികച്ച സേവുകളുമായി കളം നിറഞ്ഞു നിന്ന ലിയോൺ ഗോൾകീപ്പർ ആൻറണി ലോപസാണ്​ മത്സരം ഷൂട്ടൗട്ടിലേക്ക്​ നീട്ടിയത്​. നെയ്​മറി​െൻറ മൂന്ന്​ ഷോട്ടുകളും ഡിമരിയ, ഇദ്രീസ ഗ്വിയെ എന്നിവരുടെ ശ്രമങ്ങളും ലോപസ്​ നിഷ്​ഫലമാക്കി.

കഴിഞ്ഞ ആറ്​ വർഷത്തിനിടെ ഇത്​ നാലാം തവണയാണ്​ ഫ്രാൻസിൽ പി.എസ്​.ജി ട്രിപ്​ൾ തികക്കുന്നത്​. പി.എസ്​.ജിയുടെ ഒമ്പതാമത്തെയും കഴിഞ്ഞ എട്ട്​ വർഷത്തിനിടെ നേടുന്ന ഏഴാമത്തെയും ലീഗ്​ കപ്പ്​ കിരീടമാണിത്​.

ഫ്രഞ്ച്​ ലീഗിൽ ആറാം സ്​ഥാനത്ത്​ ഫിനിഷ്​ ചെയ്​ത ലിയോണിന്​​ ഇതോടെ 1993ന്​ ശേഷം ആദ്യമായി യൂറോപ്പ​ ലീഗിന്​ യോഗ്യത നേടാനാകാതെ പോയി.

നിലവിൽ ഫ്രാൻസിൽ പി.എസ്​.ജിക്ക്​ എതിരാളികൾ ഇല്ലെന്നതാണ്​ സമീപകാലത്തെ ഫലങ്ങൾ സൂചിപ്പിക്കുന്നത്​. കഴ​ിഞ്ഞ വെള്ളിയാഴ്​ച നടന്ന ഫ്രഞ്ച്​ കപ്പ്​ ഫൈനലിൽ സെൻറ്​ എറ്റിയ​ന്നയെ 1-0ത്തിന്​ പി.എസ്​.ജി കീഴടക്കിയിരുന്നു.

ആഗസ്​റ്റ്​ 12ന്​ പോർചുഗലിലെ ലിസ്​ബണിൽ അത്​ലാൻറക്കെതിരെ നടക്കാൻ പോകുന്ന ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടർ ഫൈനലാണ്​ ഇനി പി.എസ്​.ജിയുടെ ലക്ഷ്യം​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.