അബൂദബി: എഷ്യൻ കപ്പ് ഗ്രൂപ് ഇ-യിലെ ആവേശ പോരാട്ടത്തിൽ ഇരട്ടഗോളുകൾ നേടിയ ഖത്തർ കരുത്തരായ സൗദി അറേബ്യയെ മറികട ന്ന് ഗ്രൂപ് ചാമ്പ്യന്മാരായി. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തും രണ്ടാം പകുതിയിൽ 80ാം മിനിറ്റിലും അൽമുഇസ് അലി നേടിയ ഗോളുകളാണ് കളിയുടെ വിധി നിർണയിച്ചത്.
71 ശതമാനം നിയന്ത്രണവുമായി ഉടനീളം മൈതാനം നിറഞ്ഞുകളിച്ചിട്ടും ഖത്തർ വലയിൽ പന്ത് എത്തിക്കുന്നതിൽ പരാജയമായതാണ് സൗദിക്ക് വിനയായത്. ഇതോടെ, ഗ്രൂപ്പിൽ മൂന്നുകളികളും ജയിച്ച ഖത്തറും മറ്റു രണ്ടുകളികളും ജയംകണ്ട സൗദിയും നോക്കൗട്ടിൽ ഇടം ഉറപ്പിച്ചു.
ഗ്രൂപ്പിൽ അപ്രധാനമായ മറ്റൊരു കളിയിൽ ഉത്തര കൊറിയയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വീഴ്ത്തിയിട്ടും ലബനാൻ പുറത്തായി. എല്ലാ കളികളും തോറ്റ ഉത്തര കൊറിയക്കും നോക്കൗട്ട് സാധ്യത നേരത്തേ അസ്തമിച്ചിരുന്നു. ഗ്രൂപ് എഫിലെ പോരാട്ടങ്ങളിൽ ജപ്പാൻ ഉസ്ബകിസ്താനെയും ഒമാൻ തുർക്മെനിസ്താനെയും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.