വിജയക്കുതിപ്പിൽ സിറ്റി; ടോട്ടൻഹാമിനും ജയം

ലണ്ടൻ: 39ാം സെക്കൻഡിൽ എതിർവല കുലുക്കി, സീസണിലെ അതിവേഗ ഗോളടിക്കാരൻ എന്ന പട്ടം റഹീം സ്​റ്റെർലിങ്​ സ്വന്തം പേരിലാക്കിയ മത്സരത്തിൽ മാഞ്ചസ്​റ്റർ സിറ്റിക്ക്​ മിന്നും ജയം. വാറ്റ്​ഫോഡിനെ 3-1ന്​ തോൽപിച്ച്​ സീസണിലെ തോൽവിയറിയാതെയുള്ള കുതിപ്പ്​ പെപ്​ ഗ്വാർഡിയോളയും സംഘവും തുടരുകയാണ്​. 22 മത്സരങ്ങളിൽ സിറ്റി ഇതുവരെ തോറ്റി​ട്ടില്ല. നേരത്തെ, സീസണിലെ തുടർച്ചയായ (18 ജയം) വിജയക്കുതിപ്പിന്​ ഗോൾരഹിത സമനിലയിൽ തളച്ച്​ ക്രിസ്​റ്റൽ പാലസ്​ തടയിട്ടിരുന്നു. 

ആദ്യ ടച്ചിന്​ റഫറി വിസിലൂതി 39 സെക്കൻഡായി​േട്ടയുണ്ടായിരുന്നുള്ളൂ, വാറ്റ്​ഫോഡ് താരങ്ങൾ ഒരുങ്ങുന്നതിനുമു​​േമ്പ വലയിൽ പന്തെത്തി. നികളസ്​ ഒടമെൻഡി^ഡേവിഡ്​ സിൽവ^ലെറോയ്​ സെയ്​ൻ എന്നിവർ ഇടതുവിങ്ങിലൂടെ നടത്തിയ നീക്കമാണ്​ വാറ്റ്​ഫോഡ്​ പ്രതിരോധത്തെ ഞെട്ടിച്ച്​ ഗോളായത്​. സെയ്​നി​​െൻറ ക്രോസ്​ ഗതി തിരിച്ചുവിടേണ്ട പണിമാത്രമേ സ്​റ്റെർലിങ്ങിനുണ്ടായിരുന്നുള്ളൂ. വൻ ഫോമിലുള്ള സ്​റ്റെർലിങ്ങി​​െൻറ 14ാം ഗോൾ.  ഗോൾ വേട്ടക്കാരിൽ ഹാരികെയ്​നിനും (18) മുഹമ്മദ്​ സലാഹിനും (17) പിറകെ മൂന്നാമതാണ്​​ സ്​റ്റെർലിങ്​.

13ാം മിനിറ്റിൽ വാറ്റ്ഫോഡ് പ്രതിരോധക്കാര​െൻറ ക്ലിയറിങ് പിഴച്ചപ്പോൾ സെൽഫ് ഗോളി​െൻറ രൂപത്തിൽ സിറ്റിക്ക് രണ്ടാം ഗോളുമെത്തി. രണ്ടാം പകുതിയിൽ സെർജിയോ അഗ്യൂറോയാണ് (63) പട്ടിക പൂർത്തീകരിച്ചത്. അവസാന നിമിഷത്തിൽ ഇംഗ്ലീഷുകാരൻ ആന്ദ്രെ ഗ്രേയാണ് വാറ്റ്ഫോഡി​െൻറ ആശ്വാസ ഗോൾ നേടിയത്. മറ്റു മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസ്, സതാംപ്ടണിനെയും (2-1), ടോട്ടൻഹാം  സ്വാൻസീ സിറ്റിയെയും (2-0), വെസ്റ്റ്ഹാം, വെസ്റ്റ് ബ്രോവിച്ചിനെയും (2-1) തോൽപിച്ചു. 

Tags:    
News Summary - raheem sterling- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.