മുംബൈ: രഞ്ജി ട്രോഫിയിൽ ഹോം-എവേ മത്സരങ്ങൾ തിരിച്ചുകൊണ്ട് വരണമെന്ന് ടീം ക്യാപ്റ്റന്മാരും പരിശീലകരും ആവശ്യപ്പെട്ടു. മുംബൈയിൽ ചേർന്ന രഞ്ജി ട്രോഫി ക്യാപ്റ്റന്മാരുടെയും പരിശീലകരുടെയും യോഗത്തിലാണ് ആവശ്യമുയർന്നത്. ഹോം മത്സരങ്ങൾ കളിക്കുന്ന ടീമുകൾ തങ്ങൾക്ക് അനുകൂലമായ രീതിയിൽ പിച്ച് ഒരുക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് ബി.സി.സി.െഎ ഹോം-എവേ രീതി അവസാനിപ്പിച്ചത്. നിഷ്പക്ഷ വേദിയിൽ മത്സരം നടത്തിയാൽ മതി എന്നായിരുന്നു ബി.സി.സി.െഎയുടെ തീരുമാനം. എന്നാൽ, ബി.സി.സി.െഎ നിയോഗിക്കുന്ന ക്യൂറേറ്ററെക്കൊണ്ട് പിച്ച് തയാറാക്കിയാൽ പ്രശ്നം പരിഹരിക്കാമെന്ന് യോഗം നിർദേശം വെച്ചു.
മുംബൈ, കർണാടക, സൗരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ പ്രമുഖ ക്രിക്കറ്റ് അസോസിയേഷനുകളും നിഷ്പക്ഷ വേദിക്കെതിരാണ്. എന്നാൽ, ഹിമാചൽ പ്രദേശ്, അസം, ഒഡിഷ, െറയിൽവേ, സർവിസസ് എന്നിവർ മാത്രമാണ് നിഷ്പക്ഷ വേദികളെ പിന്തുണച്ചത്. ഡൽഹി, പഞ്ചാബ് അസോസിയേഷൻ പ്രതിനിധികൾ യോഗത്തിൽ പെങ്കടുത്തില്ല.
എവേ മത്സരങ്ങളിൽ ജയിക്കുന്ന ടീമുകൾക്ക് ഒരു പോയൻറ് ബോണസ് നൽകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. വിദേശ രാജ്യങ്ങളിലെ ആഭ്യന്തര മത്സരങ്ങളിലേതിന് സമാനമായി രഞ്ജി താരങ്ങളുടെയും പ്രതിഫലം ഉയർത്തണം. ദേശീയ താരങ്ങൾക്ക് ഏർപ്പെടുത്തിയ കരാർ പോലെ രഞ്ജി താരങ്ങൾക്കും കരാർ സമ്പ്രദായം നടപ്പാക്കണം. നിലവിൽ പല ടീമുകൾക്കും പല രീതിയിലാണ് ദിനബത്ത നൽകുന്നത്. ഇത് ഏകീകരിക്കണം. തിരക്കിട്ട ഷെഡ്യൂൾ പ്രശ്നം പരിഹരിക്കുന്നതിന് ഗ്രൂപ് സമ്പ്രദായത്തിൽ മാറ്റം വരുത്തണം. നിലവിൽ മൂന്ന് ഗ്രൂപ്പുകൾ എന്നത് നാലായി ഉയർത്തണം. ഒാരോ ഗ്രൂപ്പിലും ഏഴ് ടീമിനെ വീതം ഉൾപ്പെടുത്തണം. ചില മത്സരങ്ങളിൽ നിലവാരമില്ലാത്ത അമ്പയർമാരാണ് കളി നിയന്ത്രിക്കുന്നത്. ഇത് പരിഹരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.