2018ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പടിയിറങ്ങുേമ്പാൾ നെടുംതൂൺ ഉൗരിപ്പോയ കൊട്ടാരംപോലെയായിരുന്നു റയൽ മഡ്രിഡ്. താരങ്ങളേറെയുണ്ടെങ്കിലും ടീമാവുന്നില്ല. ക്രിസ്റ്റ്യാേനാക്കൊപ്പം പോയ സിനദിൻ സിദാൻ 10 മാസത്തിനു ശേഷം തിരികെയെത്തുേമ്പാൾ അദ്ദേഹം നേരിട്ടതും ഇൗ വെല്ലുവിളി തന്നെ. എഡൻ ഹസാർഡ് എന്ന ബെൽജിയം സ്ട്രൈക്കറെ 100 ദശലക്ഷം യൂറോ മുടക്കി ചെൽസിയിൽ നിന്നെത്തിച്ചെങ്കിലും ഫലപ്രദമായില്ല. അവിടെയാണ് കരിം ബെൻസേമ- സെർജിയോ റാമോസ് വെറ്ററൻസിൽ വിശ്വാസമർപ്പിച്ച് സിദാൻ ടീമിനെ വീണ്ടും കെട്ടിപ്പടുത്തത്.
കഴിഞ്ഞ സീസണിൽ ചാമ്പ്യന്മാരായ ബാഴ്സലോണയിൽ നിന്നും 19പോയൻറ് അകലെ പിന്തള്ളപ്പെട്ട ടീമിൽ ആത്മവിശ്വാസം കുത്തിനിറച്ചപ്പോൾ ബെൻസേമ-റാമോസ് സീനിയേഴ്സിനെ ടീമിെൻറ നെട്ടല്ലാക്കിമാറ്റി. ക്രിസ്റ്റ്യാനോ ഇല്ലെങ്കിൽ ജയിക്കാനാവില്ലെന്ന വിശ്വാസത്തിൽ നിന്നും അവർ സഹതാരങ്ങളെ പിടിച്ച് പുറത്തുകൊണ്ടുവന്നു. റാഫേൽ വറാെനയെയും ഡാനി കാർവയലിനെയും കൂട്ടുപി ടിച്ച് റാമോസ് കെട്ടിപ്പടുത്തത് യൂറോപ്പിലെ ഏറ്റവും കരുത്തുറ്റ പ്രതിരോധനിരയായിരുന്നു.
പച്ചകുത്തിയ മസിൽ പെരുപ്പിച്ച് എതിരാളികളെ സ്വന്തം ബോക്സിനുള്ളിൽ നിന്നും അകറ്റിയ ജാഗരൂകതയുമായി റാമോസ് ടീമിെൻറ നെടുനായകനായി. സീസണിൽ 10 ഗോളടിച്ച് റയലിെൻറ സ്കോർചാർട്ടിൽ രണ്ടാമനായതു തന്നെ ഒരു ഡിഫൻഡറിനപ്പുറം ടീമിനെ തന്നെ റാമോസ് തോളിലേറ്റിയതിെൻറ ഉദാഹരണമാണ്. അവയിൽ അഞ്ച് ഗോളുകൾ പെനാൽറ്റിയിലൂടെയായിരുന്നു. എതിരാളിൾക്ക് മുന്നിൽ തകരാത്ത പ്രതിരോധവും അദ്ദേഹം തീർത്തു. സീസണിൽ സ്വന്തം ഗോൾവല തന്നെ അതിനു സാക്ഷ്യം. 2017-18ൽ 44 ഗോളും, 2018-19ൽ 46 ഗോളും വഴങ്ങിയ റയൽ ഇൗ സീസണിൽ 37 കളിയിൽ വഴങ്ങിയത് 23 ഗോളുകൾ മാത്രം.
സഹതാരങ്ങളിലേക്കും പകരുന്ന ഉൗർജമായി മാറിയ റാമോസിനൊപ്പം ബെൻസേമയുടെ ഗോൾമെഷീൻ എണ്ണയിട്ട യന്ത്രംകണക്കെ പണിയെടുത്തതോടെ റയലിെൻറ വിജയക്കുതിപ്പും അനായാസമായി. സീസണിലെ ഗോൾവേട്ടയിൽ ലയണൽ മെസ്സിക്ക് (23) പിന്നിൽ രണ്ടാമതാണ് ബെൻസേമ (21). 23 പേരുടെ ടീമിൽ എഡർ മിലിറ്റോയും അൽവാരോ ഒഡ്രിയോസോളയും ഒഴികെ 21 പേരും ഗോളടിച്ചുവെന്നത് റയലിെൻറ കിരീട വിജയത്തെ ടീം സ്പിരിറ്റിെൻറ സാക്ഷ്യമായി അടയാളപ്പെടുത്തുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.