മഡ്രിഡ്: നിർഭാഗ്യം ‘വാറിെൻറ’ വേഷം കെട്ടിയാൽ വയ്യാഡോളിെൻറ വിധിയാവും കാത്തിരിക്കു ന്നത്. പെനാൽറ്റിയായി ലഭിച്ച ആദ്യ അവസരം ബാറിന് മുകളിലൂടെ അടിച്ചു തുലച്ചു. തൊട്ടുപ ിന്നാലെ രണ്ടു വട്ടം റയൽ മഡ്രിഡിെൻറ വലകുലുക്കി ഗോൾ ആഘോഷിച്ചെങ്കിലും ‘വാറി’ലൂടെ പര ിശോധിച്ചപ്പോൾ ഒാഫ്സൈഡായി.
തുടക്കത്തിലേ മൂന്ന് ഗോൾ നേടാനുള്ള അവസരം നഷ്ടപ്പെടുത്തിയവരുടെ വലയിലേക്ക് പിന്നീട് റയൽ മഡ്രിഡിെൻറ ഗോൾ നിക്ഷേപമായി. ഒടുവിൽ ലോങ് വിസിൽ ഉയർന്നപ്പോൾ കരിം ബെൻസേമയുടെ ഇരട്ട ഗോൾ മികവിൽ റയലിന് 4-1െൻറ തകർപ്പൻ ജയം.
കളിയുടെ 34ാം മിനിറ്റിൽ റാഫേൽ വറാനെയുടെ ഗോളിലൂടെ ഒപ്പമെത്തിയവരെ, രണ്ടാം പകുതിയിൽ കരിം ബെൻസേമ ഇരട്ട ഗോളുമായി (51, 59) ബഹുദൂരം മുന്നിലെത്തിച്ചു.
80ാം മിനിറ്റിൽ മധ്യനിരയിലെ യന്ത്രം കാസ്മിറോ പുറത്തായതോടെ പത്തിലേക്ക് ചുരുങ്ങിയെങ്കിലും ഗോളടി കുറച്ചില്ല.
85ാം മിനിറ്റിൽ ലൂകാ മോഡ്രിച്ചിലൂടെ നാലാം ഗോളും നേടി റയൽ വയ്യാഡോളിഡിനെ ചുരുട്ടിക്കെട്ടി. പോയൻറ് പട്ടികയിൽ ബാഴ്സലോണ (63), അത്ലറ്റികോ മഡ്രിഡ് (56) എന്നിവർക്കു പിന്നിൽ മൂന്നാമതാണ് റയൽ (51).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.