മഡ്രിഡ്: പരാജയങ്ങളിൽ വീർപ്പുമുട്ടിയ ചാമ്പ്യന്മാർ ഒടുവിൽ വിജയവഴിയിൽ. ലാ ലിഗയിൽ ലാസ് പൽമാസിനെ 3-0ത്തിന് തോൽപിച്ചാണ് സ്പാനിഷ് രാജാക്കന്മാർ കിരീട പോരാട്ടത്തിലേക്ക് തിരിച്ചുവന്നത്. കസമിറോ, മാർകോ അസെൻസിേയാ, ഇസ്കോ എന്നിവരാണ് ജയത്തിലെത്തിച്ചത്. നേരേത്ത, ലാ ലിഗയിലെ കുഞ്ഞു ക്ലബായ ജിറോണയോടും പിന്നീട് ചാമ്പ്യൻസ് ലീഗിൽ ടോട്ടൻഹാമിനോടും റയൽ മഡ്രിഡ് അപ്രതീക്ഷിത തോൽവി വഴങ്ങിയിരുന്നു.
ജയിക്കാനുറച്ച് കളത്തിലിറങ്ങിയ റയൽ മഡ്രിഡ് ലാസ് പൽമാസിനെതിരെ വമ്പൻ ആക്രമണത്തോടെയാണ് കളി തുടങ്ങിയത്. അവസരങ്ങൾ പെരുമഴയായി എത്തിയെങ്കിലും പൽമാസ് വലയിലേക്ക് ഒരു പന്തുപോലും എത്തിയില്ല. ക്രിസ്റ്റ്യാനോ റൊണാൾേഡായുടെയും കരീം ബെൻസേമയുടെയും ശ്രമങ്ങൾ പലതും തലനാരിഴക്ക്പുറത്തായി. ഒടുവിൽ 41ാം മിനിറ്റിൽ ലഭിച്ച കോർണറിന് തലവെച്ച് കസമിറോയാണ് ആദ്യം റയലിനെ കാത്തത്.
രണ്ടാം പകുതിയിൽ റയൽ ലീഡ് ഉയർത്താൻ വീണ്ടും ശ്രമം തുടങ്ങി. 56ാം മിനിറ്റിൽ അസെൻസിയോ സൂപ്പർ ഗോളിലൂടെ ആരാധകരുടെ മനം കവർന്നു. റീബൗണ്ട് പന്ത് സൂപ്പർ വോളിയിലൂടെ വലയിലെത്തിച്ചാണ് അസെൻസിയോ ഞെട്ടിച്ചത്. ഇതോടെ, റയൽ ജയം ഉറപ്പിച്ചു. 74ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്രോസിൽ ഇസ്കോയും വലകുലുക്കിയതോടെ റയൽ പട്ടിക തികച്ചു. 11 മത്സരങ്ങളിൽ ഇതോടെ റയലിന് 23 പോയൻറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.