മഡ്രിഡ്: ലാലിഗയിൽ രണ്ടാമത്തെ മത്സരത്തിനിറങ്ങിയ റയൽ മഡ്രിഡിന് സമനില. റയൽ വയ്യ ഡോളിഡാണ് മുൻ ചാമ്പ്യൻമാരെ 1-1ന് സമനിലയിൽ തളച്ചത്. ഇൗ സീസണിൽ ടീം വിേട്ടക്കുമെ ന്ന് അഭ്യൂഹങ്ങൾ ഉയർന്ന ഗാരത് ബെയിലിനെയും ഹാമിഷ് റോഡ്രിഗസിനെയും സിനദിൻ സിദാൻ ആ ദ്യ ഇലവനിൽ ഉൾപ്പെടുത്തി. എന്നാൽ, ആദ്യ ഗോൾ പിറക്കാൻ 82ാം മിനിറ്റ് വരെ കാത്തിരിക്കേണ്ട ി വന്നു.
റാഫേൽ വരാനെ നൽകിയ പാസ് പോസ്റ്റിലേക്ക് വഴിതിരിച്ച് കരീം ബെൻസേമ റയലിന് ലീഡ് നൽകി. റയൽ ജയം പ്രതീക്ഷിച്ചിരിക്കേ 88ാം മിനിറ്റിൽ സെർജി ഗാർഡിയോള വല്ലഡോളിഡിന് സമനില സമ്മാനിച്ചു. ആദ്യ പകുതിയിൽ മാത്രം ലഭിച്ച നിരവധി ഗോൾ അവസരങ്ങൾ റയൽ താരങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു. രണ്ടു മത്സരത്തിൽ നാലുപോയൻറുമായി റയൽ സെവിയ്യക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്.
യുവൻറസിന് വിജയത്തുടക്കം
മിലാൻ: പാർമയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി യുവൻറസ് തുടർച്ചയായ ഒമ്പതാം സീരി എ കിരീടം സ്വന്തമാക്കാനുള്ള പടയോട്ടത്തിന് കിക്കോഫ് കുറിച്ചു. നായകൻ ജോർജിയോ ചെല്ലിനിയാണ് യുവൻറസിനായി ലക്ഷ്യംകണ്ടത്. 21ാം മിനിറ്റിൽ അലക്സ് സാൻഡ്രോയുടെ അസിസ്റ്റിൽനിന്നാണ് ചെല്ലിനി ഗോൾ നേടിയത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വലകുലുക്കിയെങ്കിലും വാറിൽ ഒാഫ്സൈഡ് തെളിഞ്ഞതോടെ ഗോൾ നിഷേധിക്കപ്പെട്ടു.
ബയേണിന് ആദ്യ ജയം
ബർലിൻ: സൂപ്പർതാരം റോബർട്ട് ലെവൻഡോസ്കിയുടെ ഹാട്രിക് മികവിൽ ഷാൽക്കയെ 3-0ന് തകർത്ത് ബയേൺ മ്യൂണിക് സീസണിലെ ആദ്യ ജയം സ്വന്തമാക്കി. 20, 50, 75 മിനിറ്റുകളിലായിരുന്നു പോളിഷ് സ്ട്രൈക്കറായ ലെവൻഡോസ്കിയുടെ ഗോളുകൾ. ബാഴ്സലോണയിൽനിന്ന് മ്യൂണിക്കിലെത്തിയ ഫിലിപ് കൗടീന്യോ ബയേൺ ജഴ്സിയിൽ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.