റോം: ബാഴ്സേലാണയെയും മോണകോയെയും മലർത്തിയടിച്ച് ചാമ്പ്യൻസ് ലീഗ് കിരീടത്തിനരികിലെത്തിയ യുവൻറസിന് സീരി എയിൽ അവസാന നിമിഷത്തിൽ കാലിടറുന്നു. പോയൻറ് പട്ടികയിൽ തൊട്ടുപിറകിലുള്ള റോമയോട് 3-1ന് െഞട്ടിക്കുന്ന തോൽവി വഴങ്ങിയതോടെ ഇറ്റലിയിൽ കിരീടമണിയാൻ യുവൻറസിന് ഇനിയും കാത്തിരിക്കണം. 36 കളികളിൽനിന്നായി യുവൻറസിന് 85ഉം റോമക്ക് 81ഉം പോയൻറാണുള്ളത്.
നേരേത്ത കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ അറ്റ്ലാൻറയോടും ടൊറീനയോടും സമനില കുടുങ്ങിയതും യുവൻറസിന് തിരിച്ചടിയായി. കോപ ഇറ്റാലിയ, യുവേഫ ചാമ്പ്യൻസ് ലീഗ് എന്നീ രണ്ടു ഫൈനൽ പോരാട്ടങ്ങൾക്ക് ഒരുങ്ങുന്നവ ർ ഡാനി ആൽവസിനെയും പൗലോ ഡിബാലയെയും കരക്കിരുത്തിയാണ് റോമക്കെതിരെ കളത്തിലിറങ്ങിയത്. ജയിച്ചാൽ സീരി എ കിരീടമുറപ്പിക്കാമെന്ന വിശ്വാസത്തിലിറങ്ങിയ യുവൻറസിനെ 21ാം മിനിറ്റിൽതന്നെ മാരിയോ ലെമിന മുന്നിലെത്തിച്ചു.
എന്നാൽ, പിന്നീട് കണ്ടത് റോമയുടെ തിരിച്ചുവരവാണ്. ആദ്യപകുതിയിൽ ഒന്നും രണ്ടാം പകുതിയിൽ രണ്ടും ഗോളുകൾ തിരിച്ചടിച്ച് റോമയുടെ അവിശ്വസനീയ തിരിച്ചുവരവിൽ യുവൻറസ് അന്ധാളിച്ചു. ഡിബാല, മാർഷിസിയോ, ഡാനി ആൽവസ് എന്നിവരെ രണ്ടാം പകുതിയിൽ കളത്തിലിറക്കിയെങ്കിലും ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകൾക്ക് പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.