മാഡ്രിഡ്: റയൽ മാഡ്രിഡ് വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയന്‍ കരുത്തരായ യുവന്റസിലേക്ക് കൂടുമാറുന്നു. 100 മില്ല്യണ്‍ യൂറോയ്ക്കാണ് യുവന്റസ് ക്രിസ്റ്റ്യാനോയെ സ്വന്തമാക്കാനൊരുങ്ങുന്നത്
കഴിഞ്ഞ സീസണിൽ ക്രിസ്റ്റ്യോനോ റയലിൽ ഹാപ്പിയായിരുന്നില്ല. റോണോ ആവശ്യപ്പെട്ട ശമ്പളാനുകൂല്യങ്ങൾ നൽകാൻ ക്ലബ് തയ്യാറായില്ല. തുടർന്ന് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിന് പിന്നാലെ റയൽ വിടുമെന്ന് ക്രിസ്റ്റ്യാനോ സൂചന നൽകിയിരുന്നു. ഇതിനിടെ ക്രിസ്റ്റ്യാനോയെ വിടാന്‍ ഒരുക്കമാണെന്ന് റയലും പ്രതികരിച്ചു. ക്രിസ്റ്റ്യാനോയെ വാങ്ങാനുള്ള അടിസ്ഥാന തുക റയൽ പരമാവധി കുറക്കുകയും ചെയ്തു. ഇതിന് പിന്നാലെ റയല്‍ പുറത്തുവിട്ട പുതിയ ജഴ്‌സി അവതരിപ്പിക്കുന്ന വീഡിയോയിലും ക്രിസ്റ്റ്യാനോയ്ക്ക് സ്ഥാനമുണ്ടായിരുന്നില്ല.
ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി, തൻെറ മുൻ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവയിലേക്ക് താരം ചേക്കേറുമെന്നാണ് തുടക്കത്തിൽ റിപ്പോർട്ടുണ്ടായിരുന്നത്. പിന്നീടാണ് താരം ഇറ്റാലിയൻ ലീഗിലേക്ക് താൽപര്യം പ്രകടിപ്പിച്ചത്. വ്യക്തിപരമായി റൊണാൾഡോയും ക്ലബ് വിടാൻ തയാറാണ്.
അതേസമയം ലോകകപ്പിൽ മിന്നും ഫോമിൽ കളിക്കുന്ന ബ്രസീലിൻറെ പി.എസ്.ജി. താരം നെയ്മർ റയലിലേക്ക് വരുമെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യം റയൽ അധികൃതർ നിഷേധിക്കുകയാണ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.