ലയണൽ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ? കാൽപന്തുകളിയിൽ ആരാണ് കേമൻ എ ന്ന, തീർത്താൽ തീരാത്ത വാദപ്രതിവാദത്തിൽ ഇടപെട്ട് ഫുട്ബാളിെൻറ രാജാവും. സാക്ഷാൽ പെ ലെയാണ് സമകാലിക ഫുട്ബാളിലെ സൂപ്പർതാരം ആരാണെന്ന തെൻറ നിലപാട് വ്യക്തമാക്കിയ ത്. ആരോഗ്യസംബന്ധമായ ആശങ്കയുയർത്തുന്ന വാർത്തകൾക്കിടെ ഒരു യൂട്യൂബ് ചാനലിലായ ിരുന്നു പെലെ പ്രത്യക്ഷപ്പെട്ടത്. 15 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖത്തിൽ ഉൻമേഷവാനായാ ണ് പെലെ ചോദ്യങ്ങളോട് പ്രതികരിച്ചത്.
അതിനിടയിലായിരുന്നു മെസ്സിയോ ക്രിസ്റ് റ്യാനോയോ മികച്ച കളിക്കാരൻ എന്ന ചോദ്യമുയർന്നത്.
ഭാവഭേദമൊന്നുമില്ലാതെ പെലെ മറുപടി നൽകി -‘ഇന്ന് ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. കാരണം, അദ്ദേഹത്തിെൻറ സ്ഥിരതയാർന്ന പ്രകടനം തന്നെ. എന്നാൽ, മെസ്സിയെ അവഗണിക്കാനാവില്ല. പക്ഷേ, അദ്ദേഹം മികച്ചൊരു സ്ട്രൈക്കർ അല്ല’ -പെലെ പറയുന്നു. അതേസമയം, ഇവരെക്കാൾ മികച്ച താരം താൻ തന്നെയെന്ന് പ്രഖ്യാപിക്കാനും പെലെ മടിച്ചില്ല. ‘ഫുട്ബാളിന് ഒരു രാജാവ് മാത്രമേയുള്ളൂ. അതേപോലൊരാൾ പിന്നീടുണ്ടാവില്ല’ -പെലെ പറയുന്നു.
മറഡോണയെ മറന്നു
മെസ്സി- ക്രിസ്റ്റ്യാനോയെക്കാൾ മികച്ച താരങ്ങൾ പഴയകാലങ്ങളിലുണ്ടെന്നായി പെലെ. അവർ ആരൊക്കെയെന്ന ചോദ്യത്തിന് അൽപം ബുദ്ധിമുട്ടിക്കുന്നതാണ് ചോദ്യമെന്നായി മറുപടി. ഏറ്റവും സുന്ദര ഫുട്ബാൾ കളിച്ചവർ ആരെന്ന ചോദ്യത്തിന് ഇതിഹാസ താരത്തിെൻറ കൈയിൽ മറുപടിയുണ്ടായിരുന്നു. ‘ബ്രസീലിൽ സീകോ, റൊണാൾഡീന്യോ, റൊണാൾഡോ എന്നിവരെ മറക്കാനാവില്ല. യൂറോപ്പിൽ ഫ്രാൻസ്ബെകൻ ബോവർ, യൊഹാൻ ക്രൈഫ്. എന്നാൽ, ഇവരെക്കാൾ മികച്ചത് പെലെയെന്ന് പറഞ്ഞാൽ അതെെൻറ തെറ്റല്ല’ -പൊട്ടിച്ചിരിയോടെ ബ്രസീൽ ലോകചാമ്പ്യൻ താരം പറയുന്നു.
‘ഞാൻ ആരോഗ്യവാൻ’
വിഷാദത്തിലാണ്, വീടിന് പുറത്തിറങ്ങാനോ ഒറ്റക്ക് നടക്കാനോ അദ്ദേഹത്തിന് വയ്യ തുടങ്ങിയ വാർത്തകളെയെല്ലാം പെലെ കിക്ക് ഔട്ട് അടിച്ചു. ‘തെറ്റായ വിവരങ്ങൾ എവിടെ നിന്നു ലഭിച്ചെന്നറിയില്ല. കഴിഞ്ഞ രണ്ടു വർഷമായി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. വീഴ്ചയും ശസ്ത്രക്രിയയുമുണ്ടായി. എല്ലാവരുടെയും ആശങ്കയും സ്നേഹാന്വേഷണങ്ങളുമുണ്ടായി. പക്ഷേ, വിഷാദം കണ്ടെത്തിയത് ആരാണെന്ന് അറിയില്ല. ഉൗന്നുവടിയുടെയും വീൽചെയറിെൻറയും സഹായമുണ്ട്’ -പെലെ പറയുന്നു.
പെലെ Vs മറഡോണ
പെലെയോ ഡീഗോ മറഡോണയോ... ആരാണ് കാൽപന്തിലെ കേമൻ. ഫുട്ബാൾ നിലനിൽക്കുവോളം കാലം ഉത്തരമില്ലാതെ തുടരുന്ന തർക്കമാണ് ആരാണ് കേമൻ എന്നത്. ഫുട്ബാൾ ലോകം രണ്ടു ചേരിയായി പിരിയുന്ന ചോദ്യമാണത്. പ്രതിഭയും കിരീടവിജയങ്ങളും കാട്ടി ആരാധകരുടെ തർക്കം തുടരുന്നതല്ലാതെ ചോദ്യങ്ങൾക്ക് തീർപ്പില്ല. അതുപോലെതന്നെയാണ് ലയണൽ മെസ്സി x ക്രിസ്റ്റ്യാനോ റൊണാൾഡോ താരതമ്യവും.
1957-71 കാലത്തായിരുന്നു പെലെ ബ്രസീലിനായി ബൂട്ടുകെട്ടിയത്. 1956 മുതൽ 77 വരെ സാേൻറാസിലും ന്യൂയോർക് കോസ്മോസിലുമായി ക്ലബ് ജഴ്സിയുമണിഞ്ഞു. മൂന്നു ലോകകിരീടം (1958, 1962, 1970), ബ്രസീൽ കുപ്പായത്തിൽ 92 കളിയിൽ 77 ഗോൾ. ക്ലബിനൊപ്പം 763 കളിയിൽ 707 ഗോൾ.
1977-1994 കാലയളവിൽ അർജൻറീനക്കായും 1976 മുതൽ 1997 വരെ ക്ലബ് കുപ്പായത്തിലുമായിരുന്നു മറഡോണയുടെ കരിയർ. 1986ലെ ലോകകിരീടംതന്നെ ഏറ്റവും പ്രധാനം. ദേശീയ കുപ്പായത്തിൽ 91കളിയിൽ 34 ഗോൾ. വിവിധ ക്ലബുകൾക്കായി 588 കളിയിൽ 312 ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.