ബിരത്നഗർ (നേപ്പാൾ): സാഫ് വനിത ഫുട്ബാളിൽ ഇന്ത്യ ഫൈനലിൽ. േനപ്പാളിലെ ബിരത്നഗറിൽ നടന്ന മത്സരത്തിൽ അയൽക്കാരായ ബംഗ്ലാദേശിനെ മറുപടിയില്ലാത്ത നാലു ഗോളിന് തോൽപി ച്ചാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. വെള്ളിയാഴ്ചത്തെ ഫൈനലിൽ നേപ്പാളാണ് എതിരാളി. ആദ്യ സെമിയിൽ നേപ്പാൾ ശ്രീലങ്കയെ 4-0ത്തിന് തോൽപിച്ചിരുന്നു. ബംഗ്ലാദേശിനെതിരെ ഇന്ദുമതി ഇരട്ട ഗോൾ നേടിയപ്പോൾ, ഡാലിമയും മനിഷയും ഒാരോ ഗോൾ നേടി.
കളിയുടെ ആദ്യ മിനിറ്റ് മുതൽ ഇന്ത്യൻ ഗോൾമുഖത്തേക്ക് ആക്രമിച്ചുകളിച്ച ബംഗ്ലാദേശ് ശാരീരികമായാണ് നേരിട്ടത്. പലപ്പോഴും ഫൗൾേപ്ലകൾക്കും മുതിർന്നു. പ്രതിരോധം ശക്തമാക്കി തിരിച്ചടിച്ച ഇന്ത്യ 18ാം മിനിറ്റിൽതന്നെ സ്കോർ ചെയ്ത് കളിപിടിച്ചു. 2010ൽ ആരംഭിച്ച ടൂർണമെൻറിൽ അഞ്ചു തവണയും ഇന്ത്യയാണ് ജേതാക്കൾ. നേരേത്ത നേപ്പാൾ നാലു തവണ ഫൈനലിലെത്തിയെങ്കിലും ഇന്ത്യയോട് തോറ്റുമടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.