മ്യൂണിക്: ഫിലിപ് കുടീന്യോയുടെ ഹാട്രിക്കും ബയേൺ മ്യൂണികിെൻറ ആറ് ഗോൾ ജയവും പിറന്ന രാത്രിയിൽ ജർമൻ ബുണ്ടസ് ലിഗ ഇന്ത്യക്കാർക്ക് ഏറെ പ്രിയമാവുന്നത് മറ്റൊരു കാരണത്താലാണ്. വെർഡർബ്രമനെ ബയേൺ 6-1ന് തോൽപിച്ച മത്സരത്തിെൻറ 82ാം മിനിറ്റിൽ കുടീന്യോക്ക് പകരക്കാരനായി കളത്തിലിറങ്ങിയ സർപ്രീത് സിങ് എന്ന 20കാരനായിരുന്നു ആ കാരണം. ബുണ്ടസ് ലിഗയിൽ പന്തുതട്ടിയ ആദ്യ ഇന്ത്യൻ വംശജൻ എന്ന ബഹുമതി ഇനി സർപ്രീതിനാണ്.
ന്യൂസിലൻഡിലാണ് ജനിച്ചതെങ്കിലും സർപ്രീതിെൻറ അച്ഛനും അമ്മയും ഇന്ത്യക്കാർ. കഴിഞ്ഞ വർഷം ന്യൂസിലൻഡ് ദേശീയ ടീമിലെത്തിയ ഈ അറ്റാക്കിങ് മിഡ്ഫീൽഡർ ആസ്ട്രേലിയ ‘എ’ ലീഗ് ക്ലബ് വെല്ലിങ്ടൺ ഫീനിക്സിൽനിന്നും കഴിഞ്ഞ ജൂൈലയിലാണ് ബയേണിലെത്തുന്നത്. അണ്ടർ 20 ലോകകപ്പിൽ കിവി ടീമിലെ പ്രകടനമായിരുന്നു അതിന് കാരണമായത്.
ബയേൺ റിസർവ് ടീമിൽ കളിച്ച സർപ്രീത്, പ്രീസീസൺ ടൂർണമെൻറിൽ റയലിനും ആഴ്സനലിനുമെതിരെ പന്തുതട്ടി. മുൻനിരയിലെ മികവിലൂടെ സീനിയർ ടീമിൽ ഇടംപിടിച്ച് എട്ട് കളിയിൽ ബെഞ്ചിലുണ്ടായിരുന്നു. ഇതാദ്യമായാണ് അരങ്ങേറാൻ അവസരം ലഭിക്കുന്നത്. അതാവട്ടെ കുടീന്യോയുടെ സബ് ആയും. മത്സരത്തിൽ ലെവൻഡോവ്സ്കി രണ്ടും, മ്യുളർ ഒരു ഗോളും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.