ലിസ്ബൻ: മുൻ ഫിഫ തലവൻ സെപ് ബ്ലാറ്റർക്കെതിരെ ലൈംഗിക ആരോപണവുമായി അമേരിക്കൻ വനിത ഫുട്ബാളർ ഹോപ് സോളോ രംഗത്ത്. 2013ലെ ഫിഫ ബാലൺ ഡി ഒാർ അവാർഡ് പ്രഖ്യാപന ചടങ്ങിനിടെ ബ്ലാറ്റർ തെൻറ ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചതായി പോർചുഗൽ പത്രത്തിന് നൽകിയ അഭിമുഖത്തിനിടെ സോളോ തുറന്നുപറഞ്ഞു.
‘‘ഫിഫ അവാർഡ് പ്രഖ്യാപന ചടങ്ങിനെത്തിയതായിരുന്നു ഞാൻ. സ്റ്റേജിലേക്ക് കയറുന്നതിന് തൊട്ടുമുമ്പ് ബ്ലാറ്റർ അശ്ലീലമായ രീതിയിൽ എെൻറ പിറകിൽ പിടിച്ചു. ആ നിമിഷം ഞാൻ ഞെട്ടി. അസ്വസ്ഥതയോടെയാണ് പിന്നീട് ചടങ്ങിൽ പെങ്കടുത്തത്’’ -സോളോ പറഞ്ഞു. എന്നാൽ, ആേരാപണം ബ്ലാറ്ററുടെ വക്താവ് തള്ളി. പരിഹാസ്യമായ പരാമർശമെന്നായിരുന്നു പ്രതികരണം. ഒരു തവണ ലോകകപ്പും രണ്ട് ഒളിമ്പിക്സ് കിരീടവുമണിഞ്ഞ അമേരിക്കൻ ടീമംഗമായിരുന്നു േസാളോ.
‘‘ഹോളിവുഡിൽ മാത്രമല്ല, വനിത ഫുട്ബാളിലുമുണ്ട് ലൈംഗിക അതിക്രമങ്ങൾ. കോച്ചുമാരിൽനിന്നും ഒഫീഷ്യലുകളിൽനിന്നും പലരും ഇത് നേരിടുന്നതിന് ഞാൻ സാക്ഷിയാണ്. ഇത്തരം ദുരനുഭവമുള്ളവർ തുറന്നുപറയണമെന്നാണ് ആഗ്രഹം’’ -അമേരിക്കൻ താരം പറഞ്ഞു. 17 വർഷം ഫിഫ അധ്യക്ഷനായിരുന്ന ബ്ലാറ്റർ 2015ലാണ് അഴിമതി ആരോപണത്തെ തുടർന്ന് പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.