റോം: ഇറ്റലിയിൽ കിരീടപ്പോരാട്ടം കനക്കുന്നു. സീരി എ പോയൻറ് പട്ടികയിലെ മുമ്പന്മാ രുടെ പോരാട്ടത്തിൽ ഇൻറർ മിലാനെ 2-1ന് തോൽപിച്ച് ലാസിയോ യുവൻറസിനു പിന്നിൽ രണ്ടാമതെത്തി. ജനുവരിയിൽ ഇൻററിലെത്തിയ ആഷ്ലി യങ് 44ാം മിനിറ്റിൽ ആദ്യ ഗോൾ നേടി. 50ാം മിനിറ്റിൽ ഇൻറർ സെൻറർ ബാക്ക് സ്റ്റിഫാൻ ഡി വ്രിജ് തന്നെ ബോക്സിൽ തള്ളിവീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി കീറോ ഇമോബൈൽ ടീമിനെ തുല്യനിലയിലെത്തിച്ചു.
കളി തീരാൻ 21 മിനിറ്റ് മാത്രം ശേഷിക്കെ ടീമിന് ലീഡ് സമ്മാനിച്ച സെർബിയൻ താരം മിലിൻകോവിച് സാവിച്ചാണ് ലാസിയോക്ക് ജയം നേടിക്കൊടുത്തത്. യുവൻറസ് (57 പോയൻറ്), ലാസിയോ (56), ഇൻറർ മിലാൻ (54) എന്നിങ്ങനെയാണ് പോയൻറ് നില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.