റോം: ഇറ്റാലിയൻ സീരി എയിൽ സൂപ്പർ താരം ക്രിസ്റ്റ്യനോ റൊണാൾഡോയെ കൂടി സ്വന്തമാക്കിയ യുവൻറസ് അജയ്യ കുതിപ്പ് തുടരുേമ്പാൾ മികച്ച പ്രകടനവുമായി നാപോളിയും. ഞായറാഴ്ച നടന്ന മത്സരത്തിൽ സസോളോക്കെതിരെ ഏകപക്ഷീയമായ രണ്ടു ഗോളിെൻറ ജയംകുറിച്ചാണ് ഒന്നാമതുള്ള യുവൻറസുമായുള്ള അകലം നാപോളി ആറു പോയൻറായി കുറച്ചത്.
ആദം കുനാസും ലോറൻസോ ഇൻസിഞ്ഞെയുമായിരുന്നു നാപോളിക്കുവേണ്ടി സ്കോർ ചെയ്തത്. എസ്.പി.എ.എല്ലിനെതിരെ ജയം കണ്ടെത്തിയ ഇൻറർ മിലാൻ 16 പോയൻറുമായി മൂന്നാം സ്ഥാനത്തേക്കുയർന്നു. ബഹുദൂരം മുന്നിലുള്ള യുവൻറസിന് 24ഉം നാപോളിക്ക് 18ഉം ആണ് േപായൻറ്.
തുടർച്ചയായ അഞ്ചു ജയവുമായി എസ്.പി.എ.എല്ലിനെതിരെ ഇറങ്ങിയ മിലാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയിച്ചത്. ഒമ്പത് ഗോളുമായി ജെനോവയുടെ പോളിഷ് സ്ട്രൈക്കർ ക്രിസ്റ്റോഫ് പിയാറ്റെക് ആണ് ഗോളടിയിൽ മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.