ലണ്ടൻ: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയ മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ മുൻ ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസണിെൻറ നില ഗുരുതരമായി തുടരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ആരോഗ്യസ്ഥിതിയെക്കുറിച്ച് പിന്നീട് അറിയിക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ആരോഗ്യം വീണ്ടെടുക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നും സ്വകാര്യത അനുവദിക്കണമെന്ന് അദ്ദേഹത്തിെൻറ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാഞ്ചസ്റ്റർ യുനൈറ്റഡ് വെബ്സൈറ്റിലൂടെ ഒൗദ്യോഗികമായി അറിയിച്ചു. ഫെർഗൂസണിെൻറ ഭാര്യ കാതി, മക്കളായ മാർക്ക്, ഡാരൻ, ജാസൺ എന്നിവരാണ് ആശുപത്രിയിലുള്ളത്.
ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ശനിയാഴ്ച രാവിലെ ഒമ്പതിനാണ് ഫെർഗൂസണെ ചെഷെയറിലെ താമസസ്ഥലത്തുനിന്നും ജില്ല ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടന്ന് നേരത്തെ ചികിത്സ തേടിയിരുന്ന സാൽഫോർഡ് റോയൽ ആശുപത്രിയിലേക്ക് മാറ്റി. വൈകീേട്ടാടെയാണ് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചത്. ഹൃദയസംബന്ധമായ അസുഖം കാരണം ഇതിനുമുമ്പും ഫെർഗൂസൺ ചികിത്സ തേടിയിരുന്നു. മാഞ്ചസ്റ്റർ യുനൈറ്റഡ് ക്ലബും താരങ്ങളും ആരാധകരും സമൂഹ മാധ്യമങ്ങളിലൂടെ ഫെർഗൂസണിെൻറ ആരോഗ്യത്തിനായി പ്രാർഥിക്കുന്നതായി അറിയിച്ചു.
മാഞ്ചസ്റ്റർ യുനൈറ്റഡ് നായകൻ മൈക്കൽ കാരിക്ക്, മുൻ താരം ഡേവിഡ് ബെക്കാം, റയൽ മഡ്രിഡിെൻറ മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ ഫെർഗൂസൺ രോഗം മാറി വീണ്ടും തിരിച്ചുവരെട്ടയെന്നും അദ്ദേഹത്തിനായി പ്രാർഥിക്കുന്നുവെന്നും അറിയിച്ചു. മാഞ്ചസ്റ്റർ സിറ്റി-പ്രീമിയർ ലീഗ് അധികൃതരും ഒൗദ്യോഗിക കുറിപ്പിറക്കി. 1986 മുതൽ 2013 വരെ മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ പരിശീലകനായിരുന്നത്.
My thoughts and prayers are with you, my dear friend. Be strong, Boss! pic.twitter.com/kmih28Xpsq
— Cristiano Ronaldo (@Cristiano) May 5, 2018
This picture makes me emotional of Sir Alex Ferguson, today it’s made me even more emotional. pic.twitter.com/5YBKaE9TLB
— Utd (@SimplyUtd) May 5, 2018
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.