കോഴിക്കോട്: ദക്ഷിണ മേഖല അന്തർ സർവകലാശാല പുരുഷവിഭാഗം ഫുട്ബാൾ കിരീടം ആതിഥേയരായ കാലിക്കറ്റ് നിലനിർത്തി. അവസാന സെമിഫൈനൽ ലീഗ് മത്സരത്തിൽ ചെന്നൈ ഹിന്ദുസ്ഥാൻ സർവകലാശാലയെ 3-0ത്തിന് തോൽപിച്ചാണ് കാലിക്കറ്റ് ആധിപത്യം തുടർന്നത്. തേഞ്ഞിപ്പലത്ത് സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വി. ബുജൈർ രണ്ടും അഫ്ദൽ ഒരു ഗോളും നേടി. സെമി ലീഗിലെ മൂന്ന് കളികളിൽനിന്ന് രണ്ട് ജയവും ഒരു സമനിലയുമടക്കം ഏഴ് പോയൻറുമായാണ് ഇനാസ് റഹ്മാൻ നയിച്ച കാലിക്കറ്റ് കിരീടത്തിലേക്ക് പന്തുതട്ടിയത്. കാലിക്കറ്റിെൻറ 33ാമത്തെയും തുടർച്ചയായ നാലാമത്തെയും കിരീടമാണിത്.
കണ്ണൂർ സർവകലാശാല രണ്ടാം സ്ഥാനക്കാരായി. വെള്ളിയാഴ്ച സെമി ലീഗിലെ അവസാന മത്സരത്തിൽ കേരള സർവകലാശാലയെ കണ്ണൂർ 3-0ത്തിന് തോൽപിച്ചു.വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ട്രോഫി വിതരണം ചെയ്തു. കാലിക്കറ്റിെൻറ ബുജൈറാണ് ചാമ്പ്യൻഷിപ്പിലെ മികച്ച താരം. 16 ടീമുകൾ പങ്കെടുക്കുന്ന അന്തർ സർവകലാശാല ചാമ്പ്യൻഷിപ്പിന് തേഞ്ഞിപ്പലത്ത് ഞായറാഴ്ച തുടക്കമാവും. ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കുന്ന ടീമുകളെത്തിത്തുടങ്ങിയിട്ടുണ്ട്. ജനുവരി അഞ്ചിനാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.