മഡ്രിഡ്: ഫേവറിറ്റുകളായെത്തി ലോകകപ്പിൽനിന്ന് ആതിഥേയരോട് തോറ്റ് തലാതാഴ്ത്തി മടങ്ങിയ സ്പാനിഷ് ടീമിന് ഇനി പുതിയ പരിശീലകൻ. ബാഴ്സലോണക്ക് രണ്ടു തവണ ലാലിഗയും മൂന്ന് കിങ്സ് കപ്പും പിന്നെ ചാമ്പ്യസ് ലീഗ് കിരീടവും നേടിെക്കാടുത്ത ലൂയിസ് എൻറിക്വെയെയാണ് സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ പുതിയ ദൗത്യം ഏൽപിച്ചത്. അപ്രതീക്ഷിതമായി ലഭിച്ച പരിശീലക സ്ഥാനത്ത് തുടരില്ലെന്ന് ഫെർണാണ്ടോ ഹെയ്റോ അറിയിച്ചതോടെയാണ് സ്പാനിഷ് ഫുട്ബാൾ അസോസിയേഷന് പുതിയ പരിശീലകനെ തേടേണ്ടിവന്നത്.
ഒരു മാസത്തിനിടെ സ്പാനിഷ് ടീമിെൻറ കോച്ചായി എത്തുന്ന മൂന്നാമത്തെയാളാണ് എൻറിക്വെ. നാടകീയത നിറഞ്ഞ സംഭവങ്ങളായിരുന്നു ലോകകപ്പിനിടെ സ്പാനിഷ് ഫുട്ബാൾ തലപ്പത്ത് നടന്നത്. ലോകകപ്പിനായി ടീമിനെയൊരുക്കിയ യൂലിയൻ ലോെപറ്റ്ഗൂയിയെ പുറത്താക്കിയതായിരുന്നു സംഭവങ്ങളുടെ തുടക്കം. രണ്ടു വർഷംകൊണ്ട് ഒറ്റ മത്സരത്തിൽ പോലും തോൽക്കാതെ ടീമിനെ പടത്തുയർത്തിയ ലോപറ്റ്ഗൂയിയെ, ലോകകപ്പിനു ശേഷം റയൽ മഡ്രിഡ് കോച്ചായി നിയമിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഫുട്ബാൾ ഫെഡറേഷൻ ഇദ്ദേഹത്തെ പുറത്താക്കിയത്. പിന്നാലെ, ടീം ഡയറക്ടറായിരുന്ന ഹെയ്റോയെ പരിശീലക ചുമതലയേൽപിച്ചു. ഹെയ്റോക്ക് കീഴിൽ ലോകകപ്പിൽ ഇഴഞ്ഞുനീങ്ങിയ സ്പാനിഷ് പട ഒടുവിൽ അർഹിച്ച തോൽവിയുമായി മടങ്ങുകയായിരുന്നു. ഇതോടെ ഹെയ്റോ രാജിവെക്കുകയാണെന്ന് തീരുമാനിച്ചതോടെയാണ് എൻറിക്വെക്ക് നറുക്കുവീണത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.