മഡ്രിഡ്: തുടർച്ചയായ ആറു ജയങ്ങളുമായി ട്രാക്കിലോടിയ സൊളാരിയുടെ സംഘത്തിന് പിന് നെയും പണികിട്ടി. ലാ ലിഗയിൽ ഏറെ നാളുകൾക്കുശേഷം രണ്ടാം സ്ഥാനത്ത് തിരിച്ചെത്തിയ റയ ൽ മഡ്രിഡ് ജിറോണയോട് സ്വന്തം തട്ടകത്തിൽ തോറ്റു. 2-1നാണ് തരംതാഴ്ത്തൽ ഭീഷണി നേരിടുന് ന ജിറോണ മുൻ ചാമ്പ്യന്മാരെ നാണംകെടുത്തിയത്. 25ാം മിനിറ്റിൽ കസ്മിറോയുടെ ഗോളിൽ മുന്‍ നിട്ടു നിന്നശേഷമായിരുന്നു രണ്ടു ഗോളും വഴങ്ങിയത്. ബോക്സിൽനിന്ന് പന്ത് റയൽ ഡിഫൻഡർ റാമോസിെൻറ കൈകളിൽ തട്ടിയതിന് ലഭിച്ച പെനാൽറ്റിയിലാണ് ജിറോണ ആദ്യ ഗോൾ മടക്കിയത്.
ഉറുഗ്വായ് സ്ൈട്രക്കർ ക്രിസ്റ്റ്യൻ സ്റ്റുവാനി (65) അനായാസം വലകുലുക്കി. ടോപ് സ്കോറർ പട്ടികയിൽ മെസ്സിക്കും സുവാരസിനും പിന്നിലുള്ള സ്റ്റുവാനിയുടെ 13ാം ഗോളാണിത്. 75ാം മിനിറ്റിൽ റീബൗണ്ടിൽനിന്ന് വിങ്ങർ പോർടുവും ഗോൾ നേടിയതോടെ ജിറോണ ജയം ഉറപ്പിച്ചു. 90ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് വാങ്ങി ക്യാപ്റ്റൻ സെർജിയോ റാമോസ് കളം വിടേണ്ടിവന്നതിനും ആരാധകർ സാക്ഷിയായി. തോൽവിയോടെ റയൽ വീണ്ടും മൂന്നാം സ്ഥാനത്തേക്കിറങ്ങി.
ബാഴ്സ, അത്ലറ്റികോ ഷോ
അതേസമയം, ബാഴ്സണലോണയും അത്ലറ്റികോ മഡ്രിഡും ഒരു ഗോൾ ജയത്തോടെ വിലപ്പെട്ട മൂന്നു പോയൻറ് നേടി. ബാഴ്സ റിയൽ വയ്യാഡോളിഡിെനയാണ് 1-0ത്തിന് തോൽപിച്ചത്. 45ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച സൂപ്പർ താരം ലയണൽ മെസ്സി പക്ഷേ, അവസാന നിമിഷം (85) ലഭിച്ച മറ്റൊരു പെനാൽറ്റി പാഴാക്കി. തുടർച്ചയായ 11 സീസണിൽ ഇതോടെ ലയണൽ മെസ്സി സീസണിൽ 30 ഗോൾ പൂർത്തിയാക്കി. 54 പോയൻറുമായി ബാഴ്സ ഒന്നാമതാണ്.
അത്ലറ്റികോ മഡ്രിഡ് ഗ്രീസ്മാെൻറ ഏക ഗോളിലാണ് റയോ വയ്യേകാനോയെ തോൽപിക്കുന്നത്. അത്ലറ്റികോ ജഴ്സിയിൽ ഗ്രീസ്മാൻ ഇതോടെ 130 ഗോളുകൾ പൂർത്തിയാക്കി. ഫെർണാണ്ടോ ടോറസിെൻറ റെക്കോഡാണ് ഗ്രീസ്മാൻ മറികടന്നത്. ജയത്തോടെ റയലിനെ (45) പിന്നിലാക്കി സിമിയോണിയുടെ ടീം (47) രണ്ടാം സ്ഥാനത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.