ജയം ആവര്‍ത്തിച്ച് നിലവിലെ ജേതാക്കളായ റയല്‍ മഡ്രിഡ് പ്രീക്വാര്‍ട്ടറിലത്തെി. ഗ്രൂപ് ‘എഫി’ല്‍ ജര്‍മന്‍ ക്ളബ് ബൊറൂസിയ ഡോര്‍ട്മുണ്ടിന് പിന്നിലാണ് റയലിന് സ്ഥാനം. അവസാന മത്സരത്തില്‍ പോര്‍ചുഗല്‍ ക്ളബ് സ്പോര്‍ട്ടിങ്ങിനെ 2-1ന് തകര്‍ത്തെങ്കിലും, മറ്റൊരു മത്സരത്തില്‍ ബൊറൂസിയ പോളിഷ് ചാമ്പ്യന്‍ ലെഗിയ വാഴ്സോയെ 8-4ന് തോല്‍പിച്ച് ഒന്നാം സ്ഥാനം നിലനിര്‍ത്തി. 29ാം മിനിറ്റില്‍ റാഫേല്‍ വറാനെയും 87ല്‍ കരിം ബെന്‍സേമയുമാണ് റയലിനായി വലകുലുക്കിയത്.
മുന്‍ ക്ളബിനെതിരായ മത്സരത്തില്‍ ഗോളടിക്കാനായില്ളെങ്കിലും വറാനെക്ക് അവസരമൊരുക്കി ക്രിസ്റ്റ്യാനോ തിളങ്ങി. 64ാം മിനിറ്റില്‍ പത്തിലേക്ക് ചുരുങ്ങിയ സ്പോര്‍ട്ടിങ് 80ാം മിനിറ്റില്‍ അഡ്രിന്‍ സില്‍വയിലൂടെ ആശ്വാസഗോള്‍ നേടി. ബൊറൂസിയക്ക് 13ഉം റയലിന് 11ഉം പോയന്‍റാണ്. ബെയ്ല്‍ പരിക്കേറ്റു പുറത്തായത് ഡിസംബര്‍ മൂന്നിന് നടക്കുന്ന ‘എല്‍ക്ളാസികോ’യുടെ ഒരുക്കങ്ങള്‍ക്ക് തിരിച്ചടിയായി. ‘ഇ’യില്‍ ഒന്നാം സ്ഥാനക്കാരായ മൊണാകോയോട് 2-1ന് തോറ്റതാണ് ടോട്ടന്‍ഹാമിന് തിരിച്ചടിയായത്. സീസണിലെ മൂന്നാം തോല്‍വിയോടെ ഇംഗ്ളീഷ് ക്ളബിന്‍െറ വഴികളടഞ്ഞു. മറ്റൊരു മത്സരത്തില്‍ ബയര്‍ ലെവര്‍കൂസന്‍ സി.എസ്.കെ മോസ്കോയോട് 1-1ന് സമനില വഴങ്ങി. മൊണാകോയും ലെവര്‍കൂസനും പ്രീക്വാര്‍ട്ടറില്‍ ഇടംനേടി. എച്ചിലെ ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന പോരാട്ടത്തില്‍ യുവന്‍റസ് സെവിയ്യയെ 3-1ന് തകര്‍ത്തു. 11 പോയന്‍റുമായി യുവന്‍റസ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കുകയും ചെയ്തു. സെവിയ്യക്ക് 10 പോയന്‍റാണ് സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.