ലണ്ടൻ: വെടിച്ചില്ലുകണക്കെ വല തുളക്കുന്ന ഷോട്ടുകളുതിർത്തും കോട്ട തീർത്ത് പ്രതി രോധത്തിൽ ഉറച്ചുനിന്നും ചോരാത്ത കൈകളുമായി വല കാത്തും മൈതാനങ്ങൾക്ക് അഗ്നി പകർന ്നവർ. പേരു കേൾക്കുേമ്പാഴേ ആരാധക ലോകത്ത് ആവേശം ജ്വലിപ്പിച്ച ഇവരിൽ ചിലർക്കു പക് ഷേ, കളി ഒട്ടും കാര്യമായിരുന്നില്ലെന്നും നേരേമ്പാക്കു മാത്രമായിരുന്നുവെന്നും വന്നാ ലോ? അങ്ങനെയും ചിലരുണ്ടായിരുന്നുവെന്ന് അറിഞ്ഞ് ഞെട്ടരുത്. ഗബ്രിയേൽ ബാറ്റിസ്റ്റ്യ ൂട്ട, ടെർ സ്റ്റീഗൻ, കാർലോസ് ടെവസ്, മരിയോ ബലോട്ടലി തുടങ്ങി പ്രമുഖരുൾപ്പെടുന്ന പട്ടികയിലെ ചിലരെ പരിചയപ്പെടാം.
‘ഫുട്ബാൾ ഇഷ്ടമല്ല; ജോലി മാത്രം’
അർജൻറീനയുടെ ഇതിഹാസ താരങ്ങളിലൊരുവനായ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ ഗോളടി മികവിൽ വീണുപോകാത്തവർ കുറവ്. രണ്ടു തവണ ദേശീയ ടീമിന് കോപ അമേരിക്ക ചാമ്പ്യൻഷിപ് നേടിക്കൊടുക്കുന്നതിൽ നിർണായകമായ സാന്നിധ്യം. 77 തവണ നീലക്കുപ്പായത്തിൽ ഇറങ്ങി അടിച്ചുകൂട്ടിയത് 54 ഗോളുകൾ. ഇറ്റലിയിൽ ഫിയോറൻറീന, റോമ തുടങ്ങിയ വമ്പൻമാർക്കൊപ്പം പന്തു തട്ടി നേടിയത് 292 ഗോൾ. ഇത്ര വലിയ നേട്ടങ്ങളുടെ സുൽത്താനായിട്ടും ബാറ്റിക്ക് ഫുട്ബാൾ ഇഷ്ടമല്ലായിരുന്നുവെന്നും അത് ജോലി മാത്രമായിരുന്നുവെന്നും പറയുന്നത് ആത്മകഥ എഴുതിയ അലസാേന്ദ്രാ റിയാൽറ്റി. എത്ര മികച്ച പ്രകടനം കഴിഞ്ഞും മൈതാനം വിട്ടാൽ കളിയെ കുറിച്ച ചർച്ച താരത്തിന് ഇഷ്ടമല്ലായിരുന്നുവെന്നും അലസാന്ദ്രോ പറയുന്നു.
‘ഗോൾ ആഘോഷിക്കാൻ മാത്രമുണ്ടോ?’
ഒരു പോസ്റ്റ്മാൻ കത്ത് കൈമാറുേമ്പാൾ ആഘോഷിക്കാറുണ്ടോ? എനിക്ക് ഗോൾ നേടുന്നതും അങ്ങനെയാണ്. ജോലി ചെയ്യുന്നുവെന്ന് മാത്രം- ഫുട്ബാൾ തനിക്ക് അത്രക്ക് രക്തത്തിൽ അലിഞ്ഞതൊന്നുമല്ലെന്ന് പരസ്യമായി പറയുന്നത് ഇപ്പോഴും ഇറ്റാലിയൻ സീരി എയിൽ എതിർടീമുകളുടെ പേടിസ്വപ്നമായ സാക്ഷാൽ മരിയോ ബലോട്ടല്ലി. ഇടക്കിടെ മാനേജർമാരുമായും സഹ താരങ്ങളുമായും പ്രശ്നങ്ങളിൽ ചെന്നുചാടുന്ന താരത്തിന് പ്രായം 29 ആയുള്ളൂവെങ്കിലും ഫുട്ബാൾ എന്നു കേട്ടാൽ ചാടിപ്പുറപ്പെടുന്ന കാലം കഴിഞ്ഞെന്നാണ് വെളിപ്പെടുത്തൽ. നിർണായക ഘട്ടങ്ങളിൽ സ്കോർ ചെയ്താൽ പോലും ഗോൾേനട്ടം ആഘോഷമാക്കാതെ കൈ പരസ്പരം ചേർത്തുനിൽക്കുന്ന ബലോട്ടലിയെ പലവട്ടം നാം കണ്ടതാണ്. ഇത് കളിയോടുള്ള ഇഷ്ടക്കുറവുകൊണ്ടു കൂടിയായിരുന്നുവെന്ന് ആരറിഞ്ഞു? ബ്രസ്യക്കു വേണ്ടി പന്തു തട്ടുന്ന താരം ഇറ്റലിയുടെ ദേശീയ ടീമിലെയും സാന്നിധ്യമായിരുന്നു.
‘കാണാറില്ല; താൽപര്യവുമില്ല’
‘ബാഴ്സലോണയും റയൽ മഡ്രിഡും മുഖാമുഖം വരുന്ന എൽക്ലാസികോ തുടങ്ങിയാൽ അതുമാറ്റി ഞാൻ ഗോൾഫ് കാണും’- ഫുട്ബാൾ ഭ്രാന്ത് ഒരിക്കലും തന്നെ ആവേശിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുന്നു, അർജൻറീനയുടെ മറ്റൊരു ഇതിഹാസ താരം കാർലോസ് ടെവസ്. മാഞ്ചസ്റ്റർ യുനൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, വെസ്റ്റ് ഹാം തുടങ്ങി പ്രിമിയർ ലീഗ് ക്ലബുകൾക്കു വേണ്ടി കളിച്ച് ഒടുവിൽ പ്രതിവാരം അഞ്ചരക്കോടി വാങ്ങി ചൈനയിലെത്തിയപ്പോഴും അടിസ്ഥാന ഭാവം പുഛമായിരുന്നുവെന്ന് ടെവസ് പറയുന്നു. ഏഴുമാസം ചൈനയിൽ കളിക്കുകയല്ല, അവധി ആഘോഷിക്കുകയായിരുന്നുവെന്ന് അടുത്തിടെയാണ് ടെവസ് വെളിപ്പെടുത്തിയത്. കരിയറിൽ 300 ഗോളുകൾ സ്വന്തം പേരിലുള്ള താരം, താൻ ഫുട്ബാൾ ഒരിക്കലും കാണാറേയില്ലെന്ന് പറഞ്ഞത് 2018ലാണ്.
‘ഫുട്ബാളിനെ കുറിച്ച് വളരെ കുറച്ചേ അറിയൂ’
ലോകത്തെ ഏറ്റവും താരമൂല്യമുള്ള ക്ലബുകളിലൊന്നിെൻറ കോട്ട കാക്കുന്ന മാർക് ആൻന്ദ്രേ ടെർ സ്റ്റീഗൻ അടുത്തിടെയാണ് അപൂർവ പ്രഖ്യാപനവുമായി ആരാധകെര ഞെട്ടിച്ചത്. ഫുട്ബാളിനെ കുറിച്ച് വളരെ കുറച്ചുമാത്രമേ അറിവുള്ളൂവെന്നും പല താരങ്ങളെയും അറിയുക പോലുമില്ലെന്നായിരുന്നു ബാഴ്സലോണയുടെ ഒന്നാം നമ്പർ ഗോളിയുടെ വാക്കുകൾ. ‘പല കളികളും ടെലിവിഷനിൽ കാണാറില്ല. ഫുട്ബാളിനെ കുറിച്ച് ഒന്നുമറിയില്ലെന്നു പറഞ്ഞാൽ പലർക്കും ചിരി വന്നേക്കും. ലാ ലിഗയിൽ എെൻറ വലിയ വെല്ലുവിളി മറ്റു കളിക്കാരെ തിരിച്ചറിയലാണ്’’- ടെർ സ്റ്റീഗൻ പറയുന്നു.
കാർലോസ് വേല, ഡേവിഡ് ബെൻറ്ലി, ബെനോയിറ്റ് അസോ ഇകോട്ടൊ തുടങ്ങി പട്ടിക നീളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.