കൊച്ചി: ഫുട്ബാൾ ഇതിഹാസം ലോതർ മത്യാസും ലിവർപൂളിെൻറ ഷെർദാൻ ഷാകിരിയും ഉൾപ്പെടെ യുള്ളവരുടെ കൈയടി നേടിയ മലപ്പുറത്തെ ‘ഫ്രീകിക്ക് പിള്ളാരെ’ തേടി ഐ.എസ്.എൽ ചാമ്പ്യൻ ക് ലബ് ബംഗളൂരു എഫ്.സിയുടെ താരങ്ങളെത്തി. കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിനെതിരായ മത്സര ത്തിനെത്തിയ ടീം ഞായറാഴ്ചയാണ് മലപ്പുറം നിലമ്പൂരിലെ പൂളപ്പാടം ജി.എൽ.പി.എസിലെ കൊച്ചു താരങ്ങളെ കണ്ടത്.
ബംഗളൂരുവിെൻറ ഫ്രീകിക്ക് കണ്ടാണ് തങ്ങൾ പരീക്ഷണം നടത്തിയതെന്നായിരുന്നു വിഡിയോ വൈറലായതിനു പിന്നാലെ കുട്ടികളുടെ വെളിപ്പെടുത്തൽ. ഇതറിഞ്ഞാണ് ബംഗളൂരു ടീം മാനേജ്മെൻറ് നാലാം ക്ലാസ് വിദ്യാർഥികളായ ആദിൽ, പ്രത്യൂഷ്, ലുഖ്മാനുൽ ഹഖീം, അസ്ലഹ്, സ്കൂൾ അധ്യാപകൻ ശ്രീജു എന്നിവരെ കൊച്ചിയിലേക്ക് വിളിപ്പിച്ചത്.
ബംഗളൂരു താരങ്ങളായ രാഹുൽ ഭെെക, ഹർമഞ്ജോത് കബ്ര, ഡിമാസ് ഡെൽഗാഡോ, സുരേഷ് വാങ്ജം, കോച്ച് കാർലസ് ക്വഡ്രാറ്റ് എന്നിവർ ഒപ്പിട്ട ജഴ്സി സമ്മാനിച്ച് കുട്ടികളെ യാത്രയാക്കി. മലയാളി താരം ആഷിഖ് കുരുണിയനൊപ്പവും കുട്ടിപ്പട സമയം ചെലവഴിച്ചു.
സ്കൂളിലെ ചെമ്മൺ മൈതാനത്ത് നാലുപേർ ഓടിമാറിയെടുത്ത ഫ്രീകിക്ക് ഇൻസ്റ്റഗ്രാമിൽ മാത്രം 60 ലക്ഷം പേരാണ് കണ്ടത്. താരങ്ങളുമായുള്ള കൂടിക്കാഴ്ച കുട്ടികൾക്ക് ഏറെ പ്രചോദനമായെന്ന് കായികാധ്യാപകൻ ശ്രീജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.