ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ ആഴ്്സനലിന് ഏഴാം തോൽവി. ദുർബലരായ സ്വാൻസീ സിറ്റിക്കെതിരെ നിറഞ്ഞു കളിച്ചിട്ടും കളത്തിലെ മൂന്ന് പിഴവുകളിൽ ഗോളുകൾ വഴങ്ങി ഗണ്ണേഴ്സ് തോറ്റു. 17ാം സ്ഥാനക്കാരായ സ്വാൻസീസിറ്റിയാണ് (3-1) ആഴ്സനലിനെ തരിപ്പണമാക്കിയത്. സീസണിലെ ഏഴാം തോൽവി വഴങ്ങിയതോടെ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ആഴ്സനലിെൻറ ചാമ്പ്യൻസ് ലീഗ് സ്വപ്നവും അകന്നുതുടങ്ങി. നേരത്തെ, ബേൺമൗത്തിനോടും തോൽവിയേറ്റുവാങ്ങിയിരുന്നു.
ലിവർപൂളിനെ ഞെട്ടിച്ചുവന്ന സ്വാൻസീ, ആഴ്സനലിനെക്കൂടി വീഴ്ത്തിയതോടെ 20ൽ നിന്നും 17ലേക്കെത്തി. ഇൗ സീസണിൽ ഇതാദ്യമായാണ് സ്വൻസീ രണ്ടു മത്സരങ്ങൾ തുടർച്ചയായി വിജയിക്കുന്നത്. 33ാം മിനിറ്റിൽ മെസൂത് ഒാസിലിെൻറ ലോങ്പാസിൽനിന്ന് നാചോ മോൺറിയലിലൂടെ ആഴ്സനലാണ് ആദ്യം ഗോൾ നേടുന്നത്. പിന്നീട് സംഭവിച്ചത് സ്വാൻസീ ഗണ്ണേഴ്സിനെതിരെ ഇരമ്പിയാർക്കുന്നതാണ്. സാം ക്ലൂകാസ്(34, 86) രണ്ടുഗോൾ നേടിയപ്പോൾ, ജോർഡൻ ആയൂ (61) മറ്റൊരു ഗോൾ നേടി.
അതേസമയം, ലിവർപൂൾ ഹഡേഴ്സ് ഫീൽഡ് ടൗണിനെ 3-0ത്തിന് തോൽപിച്ചു. എംറി കാൻ (26), റോബർേട്ടാ ഫിർമീന്യോ (45), മുഹമ്മദ് സലാഹ് എന്നിവരാണ് സ്കോറർമാർ. ലിവർപൂൾ (50 പോയൻറ്) നാലാമതും ആഴ്സനൽ (42) ആറാമതുമാണ്. ക്രിസ്റ്റൽ പാലസ്-വെസ്റ്റ്ഹാം യുനൈറ്റഡ് മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.