മോസ്കോ: സെർബിയക്കെതിരായ മത്സരത്തിലെ ഗോൾ ആഘോഷം രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കമിട്ടതിനാൽ വിലക്ക് ഭീഷണിയിലായിരുന്ന സ്വിറ്റ്സർലൻഡ് താരങ്ങളായ ഷെർദാൻ ഷാകിരി, ഗ്രാനിത് ഷാക എന്നിവർ പിഴയുമായി തടിയൂരി. ഷാകക്കും ഷാകിരിക്കും 10,000 സ്വിസ് ഫ്രാങ്ക് (ഏകദേശം 6.90 ലക്ഷം രൂപ) വീതമാണ് ഫിഫ പിഴ വിധിച്ചത്.
ടീം ക്യാപ്റ്റൻ സ്റ്റെഫാൻ ലീച്ചൻസ്റ്റൈനർക്കും 5000 ഫ്രാങ്കും (ഏകദേശം 3.45 ലക്ഷംരൂപ) പിഴയുണ്ട്. എന്നാൽ ഇൗ പിഴ സഖ്യ അടക്കാനുള്ള പണം സ്വരൂപിച്ച് തുടങ്ങിയിരിക്കുകയാണ് കൊസോവോയിലെ ജനങ്ങൾ. ഒാൺലൈനായി ആരംഭിച്ച ധനശേഖരണം ഒരു ദിവസം തികയും മുേമ്പ 12000 ഡോളർ തികച്ചിരിക്കുകയാണ്. കൊസോവോ വ്യവസായ മന്ത്രി ബജ്റാം ഹസാനി തെൻറ ശമ്പളമായ 1500 ഡോളറും ഇതിനായി സംഭാവന ചെയ്തു. പണത്തിന് ഷാക്കിരിയും ഷാക്കയും തന്ന സന്തോഷത്തിനൊപ്പം എത്താൻ കഴിയില്ല എന്നാണ് ഹസാനി മാധ്യമങ്ങളോട് പറഞ്ഞത്.
കൊസോവോ വംശജരായ ഷാകയും ഷാകിരിയും1990കളിൽ സെർബിയയുടെ അടിച്ചമർത്തലുകൾക്ക് വിധേയരായ ജനതയുടെ പിൻഗാമികൾ എന്ന നിലയിൽ അൽബേനിയൻ ദേശീയ പതാകയിലെ ഇരട്ട കഴുകെൻറ ചിഹ്നം കൈകളാൽ പ്രതീകാത്മകമായി തീർത്തായിരുന്നു സെർബിയക്കെതിരായ ഗോൾനേട്ടം ആഘോഷിച്ചത്. ലീച്ചൻസ്റ്റൈനറും ഇത് കാണിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. സെർബിയയിൽനിന്ന് 2008ൽ കൊസോേവാ സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും സെർബിയ ഇത് അംഗീകരിച്ചിട്ടില്ല.
ഫിഫയുടെ ചട്ടങ്ങൾപ്രകാരം കളിക്കിടെ രാഷ്ട്രീയ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നത് നടപടികൾക്ക് കാരണമാകുമെന്നതിനാൽ ഇവർക്ക് വിലക്ക് ലഭിക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ, ഫെയർപ്ലേ ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് ഫിഫ ഗവേണിങ് ബോഡി പിഴ ചുമത്തിയത്. മത്സരശേഷം നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ സെർബിയൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് സ്ലാവിസ കൊകേസ, കോച്ച് മ്ലാദൻ ക്രസ്താജിച് എന്നിവർക്ക് 5000 ഫ്രാങ്ക് വീതവും പിഴയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.