ഡമസ്കസ്: സിറിയയിൽ ബശ്ശാർ സർക്കാരിനെതിരായ പോരാട്ടത്തിൽ വിമതരുടെ ശബ്ദമായി മാറിയ അബ്ദുൽ ബാസിത് അൽ സറൂത്(27) സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ െകാല്ലപ്പെട്ടു. ഫുട്ബാൾ ഗോൾകീപ്പറായിരുന്നു.
സമാധാനപൂർവമുള്ള പ്രക്ഷോഭങ്ങളെ സിറിയൻ സർക്കാർ അടിച്ചമർത്തിയതിനെ തുടർന്ന് ഇദ്ദേഹം വിമത സൈനികനായി മാറിയത് പ്രതിപാദിക്കുന്ന ഡോകുമെൻററി ഏറെ ശ്രദ്ധനേടിയിരുന്നു.
തലാൽ ദർകി സംവിധാനം ചെയ്ത ‘റിട്ടേൺ ടു ഹുമുസ്’ എന്ന ഡോകുമെൻററി സൺഡാൻസ് ചലചിത്രമേളയിൽ പുരസ്കാരം നേടി. ബശ്ശാർ സർക്കാറിനെതിരെ സുറൂത്തിെൻറ വിപ്ലവ ഗാനങ്ങൾ ജനപ്രീതി നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.