ലണ്ടൻ: 2018-19 ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോപ്സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് പങ്കിട്ട് മ ൂന്നു താരങ്ങൾ. ലിവർപൂളിെൻറ മുഹമ്മദ് സലാഹ്, സാദിയോ മാനെ, ആഴ്സനലിെൻറ പീയറി എംറിക് ഒബൂമെയാങ് എന്നിവരാണ് 22 ഗോളുമായി ടോപ് സ്കോറർന്മാരായത്. മുഹമ്മദ് സലാഹായിരുന്നു ഏെറ നാൾ മുന്നിലുണ്ടായിരുന്നത്. എന്നാൽ, അവസാന ദിനം മാനെയും ഒബൂമെയാങ്ങും രണ്ടു ഗോളുമായി തിളങ്ങിയതോടെയാണ് സലാഹിനൊപ്പമെത്തിയത്. കഴിഞ്ഞ സീസണിലും (32 ഗോൾ) ഇൗജിപ്ഷ്യൻ താരം തന്നെയായിരുന്നു ടോപ് സ്കോറർ. അസിസ്റ്റിൽ ചെൽസിയുടെ എഡൻ ഹസാഡാണ് (15) മുന്നിൽ.
ടോപ് സ്കോറർ
1. സാദിയോ മാനെ(36 മത്സരം -22 ഗോൾ)
2. പീയറി എംറിക് ഒബൂമെയാങ് (36 മത്സരം -22 ഗോൾ)
3. മുഹമ്മദ് സലാഹ് (38 മത്സരം -22 ഗോൾ)
4. സെർജിയോ അഗ്യൂറോ (33 മത്സരം -21 ഗോൾ)
5. ജാമി വാർഡി (-21 ഗോൾ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.