സീരി ‘എ’ യിൽ വീണ്ടും കോവിഡ്​; ടോറിനോ കളിക്കാരൻ​ പോസിറ്റീവ്​​

റോം: യുവൻറസിൻെറ അർജൻറീന സൂപ്പർ താരം പൗളോ ഡിബാല കോവിഡ്​ മുക്തനായ വിവരം ആശ്വാസ​േത്താടെയാണ്​ ഫുട്​ബാൾ ആരാധകർ ശ്രവിച്ചത്​. എന്നാൽ സീരി ‘എ’ ക്ലബുകൾ വീണ്ടും പരിശീലനം പുനരാരംഭിക്കാനിരിക്കവേ ടോറിനോ കളിക്കാരന്​ കോവിഡ്​ സ്​ഥിരീകരിച്ചു. രോഗബാധ സ്​ഥിരീകരിച്ച കളിക്കാരൻെറ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

എട്ടാഴ്​ച നീണ്ട ലോക്​ഡൗണിന്​ ശേഷം ഇറ്റാലിയൻ ടീമുകൾ വ്യക്​തിഗത പരിശീലനം തുടങ്ങുന്ന സാഹചര്യത്തിലാണ്​ ഏവരെയും ഞെട്ടിച്ചുകൊണ്ട്​ ഒരുകളിക്കാരന്​ കുടി രോഗബാധയുണ്ടായത്​. 

ടോറിനോ കളിക്കാർക്കിടയിൽ നടത്തിയ ആദ്യ മെഡിക്കൽ പരിശോധനയിൽ ഒരു പോസിറ്റിവ്​​ ഫലം ഉൾപെടുന്നതായി ക്ലബ്​ ബുധനാഴ്​ച വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചു. നിലവിലെ സാഹചര്യത്തിൽ രോഗബാധയുള്ള കളിക്കാരൻ ലക്ഷണങ്ങൾ പ്രകടമാക്കുന്നില്ലെങ്കിലും ക്വാറൻറീനിൽ പ്രവേശിപ്പിച്ചതായും കാര്യങ്ങൾ സസൂക്ഷ്​മം വീക്ഷിക്കുന്നതായും ക്ലബ്​ വ്യക്​തമാക്കി. 

സീരി ‘എ’യിലെ 20 ടീമുകൾ കോവിഡ്​ നിയന്ത്രണവിധേയമായ ശേഷം സീസൺ പുനരാരംഭിക്കുന്നതിന്​ പച്ചക്കൊടി വീശിയപ്പോൾ താൽപര്യം കാണിക്കാതിരുന്ന ടീമാണ്​ ടോറിനോ. ഇറ്റലി ഇതിനോടകം അടുത്ത സീസണിനെ പറ്റി ചിന്തിക്കാൻ തുടങ്ങിയെന്നായിരുന്നു ക്ലബ്​ പ്രസിഡൻറ്​ ഉർബാനോ കെയ്​റോ കഴിഞ്ഞ ആഴ്​ച പ്രസ്​താവിച്ചത്. 
 

Tags:    
News Summary - Torino player tests positive for coronavirus- sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.