ലണ്ടൻ: കളി മുടക്കി കോവിഡ് വ്യാപനം കായിക ലോകത്ത് നിരാശ പടർത്തുേമ്പാഴും യൂറോപ്യൻ ക്ലബുകൾക്ക് ചൂടുപകർന്ന് താരകൈമാറ്റ ചർച്ചകൾ. സട കൊഴിഞ്ഞ പഴയ സിംഹങ്ങളെ വിട്ടുനൽകിയും ജ്വലിക്കുന്ന കൗമാരങ്ങളെ പൊന്നുംവിലയ്ക്ക് സ്വന്തം ജഴ്സിയിലെത്തിച്ചും ടീമുകൾ ഓരോ വർഷവും നടത്തുന്ന മിനുങ്ങലിന് വേദിയൊരുക്കുന്ന കൈമാറ്റ ജാലകം വീണ്ടും തുറക്കാൻ ഇനി ദിനങ്ങൾ മാത്രം ബാക്കി. വസ്തുതകൾക്കു മുന്നേ പറന്ന് ഗോസിപ്പുകൾ പേജ് നിറയുേമ്പാഴും അപ്രതീക്ഷിത നീക്കങ്ങളുമായി വമ്പൻമാർ നടത്തുന്ന വലിയ ചാട്ടങ്ങളാണ് ഏതു സീസെൻറയും ട്വിസ്റ്റ്. ഇത്തവണയും കളംമാറാനും പുതിയ തട്ടകം തേടിപ്പിടിക്കാനും താരനിര സജീവം. ചില സാധ്യതകൾ താഴെ:
വിറ്റൊഴിക്കലിന് ബാഴ്സലോണ
ഇൻറർമിലാൻ താരം ലോറ്റാറോ മാർട്ടിനെസിൽ കണ്ണുവെക്കുന്ന ലാ ലിഗ അതികായർ പകരമായി ആറു പേരെ വരെ വിറ്റൊഴിച്ചേക്കുമെന്നാണ് റിപ്പോർട്ട്. രണ്ടാം സീസൺ കളിക്കുന്ന അർതുറോ വിദാൽ, പോർചുഗീസ് താരം നെൽസൺ സെമെഡോ, ജൂനിയർ ഫിർപോ, റഫീഞ്ഞ, ഴാങ് െക്ലയർ ടൊബീഡോ, മൂസ വെയ്ഗ് തുടങ്ങിയവരുടെ പേരുകൾ ഈ പട്ടികയിലുണ്ട്. ബയേണിന് വായ്പ നൽകിയ ഫിലിപ് കുടീന്യോയും ടീം വിടും. ചെൽസി, ന്യൂകാസിൽ, ആഴ്സണൽ തുടങ്ങിയ പ്രീമിയർ ലീഗ് വമ്പൻമാർ കുടീന്യോക്കു പിന്നാലെയുണ്ട്. ഉസ്മാൻ ഡെംബലെയെ വിറ്റഴിക്കാനോ വായ്പക്കു നൽകാനോ ടീം ആലോചിക്കുന്നത് മറ്റൊരു കാര്യം.
റയലിന് പോഗ്ബയെ വേണം
റെക്കോഡ് തുക മുടക്കി ടീമിലെത്തിച്ച് പ്രതീക്ഷ കാത്ത പ്രകടനം ഇനിയും വന്നിട്ടില്ലാത്ത പോൾ പോഗ്ബയെന്ന സൂപ്പർ താരത്തെ മാഞ്ചസ്റ്റർ യുനൈറ്റഡ് കൈമാറുമോയെന്ന് ഉറപ്പൊന്നുമില്ലെങ്കിലും എങ്ങനെയെങ്കിലും വലവീശിപ്പിടിക്കാൻ റയൽ മഡ്രിഡ് ഒരുങ്ങിക്കഴിഞ്ഞു. ‘ബാർട്ടർ’ സംവിധാനമാണ് അവർക്കു മുന്നിലെ പോംവഴി. ജെയിംസ് റോഡ്രിഗസ്, ലുകാസ് വാസ്ക്വെസ്, ബ്രാഹിം ഡയസ് തുടങ്ങി മാർട്ടിൻ ഒഡീഗാർഡിെന വരെ പകരം നൽകാൻ സിദാൻ ഒരുക്കം. ഇത്രയും പേരെ കണ്ട് യുനൈറ്റഡ് കോച്ച് സോൾഷെയറുടെ കണ്ണ് മഞ്ഞളിക്കുമോ ആവോ?
കോവിഡെടുത്ത ലിവർപൂൾ സ്വപ്നങ്ങൾ
ജർമൻ ലീഗിൽ സ്വപ്നക്കുതിപ്പുമായി ലോകത്തെ ഞെട്ടിച്ച ടിമോ വേർണർ അടുത്ത സീസണിൽ ഇംഗ്ലീഷ് ടീമായ ലിവർപൂൾ ജഴ്സിയിൽ പ്രതീക്ഷിച്ചവരേറെ. പക്ഷേ, കോവിഡിൽ സ്വപ്നങ്ങൾ വീണുടഞ്ഞപ്പോൾ പണം മുടക്കാനില്ലാത്ത ടീം തൽക്കാലം വേർണറെ വേണ്ടെന്നുവെച്ചെന്നാണ് സംസാരം. ഡിവോക് ഒറിജി, ആദം ലല്ലാന, ഷെർദാൻ ഷാകിരി, തകുമി മിനാമിനോ തുടങ്ങി സാദിയോ മാനെ വരെ ഗോസിപ്പുകളിൽ നിറയുന്നത് കോച്ച് േക്ലാപിനു മാത്രമല്ല, ആരാധകർക്കും ആധിയേറ്റുന്നുണ്ട്.
സാഞ്ചോയെ പിടിക്കാൻ യുനൈറ്റഡ്
ബൊറൂസിയ ഡോർട്മുണ്ടിെൻറ കരുത്തുറ്റ കാലുകളായ ജെയ്ഡൻ സാഞ്ചോയെ റാഞ്ചാൻ ഇംഗ്ലീഷ് ക്ലബുകൾ കൂട്ടമായി ബുണ്ടസ് ലിഗ മൈതാനത്ത് പറന്നുതുടങ്ങിയിട്ട് നാളുകളേറെയായി. മാഞ്ചസ്റ്റർ യുനൈറ്റഡിലേക്കാണ് താരമെന്നാണ് ഒടുവിലെ സംസാരം. പോഗ്ബ പോയാലും ഇല്ലെങ്കിലും സാഞ്ചോ യുനൈറ്റഡ് നിരയിൽ പന്തുതട്ടിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.