കൊച്ചി: അണ്ടർ 17 ലോകകപ്പിൽ ബ്രസീലും സ്പെയിനും കൊച്ചിയിൽ പന്തുതട്ടുമെന്നറിഞ്ഞ് മണിക്കൂറുകൾക്കകം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. വെള്ളിയാഴ്ച മുംബൈയിൽ നടന്ന നറുക്കെടുപ്പിനൊപ്പമാണ് ടിക്കറ്റ് വിൽപനയുടെ രണ്ടാം ഘട്ടം ആരംഭിച്ചത്. എന്നാൽ, ശനിയാഴ്ച ഉച്ചക്ക് മുേമ്പ ഫിഫ ഒൗദ്യോഗിക വെബ്സൈറ്റ് വഴിയുള്ള ടിക്കറ്റുകൾ ‘സോൾഡ് ഒൗട്ട്’ ആയി. ലോകകപ്പിന് പന്തുരുളാൻ മൂന്ന് മാസം കൂടി ബാക്കിനിൽക്കെയാണ് ടിക്കറ്റുകൾ ശൂന്യമായത്. ഒക്ടോബർ ഏഴിന് നടക്കുന്ന ബ്രസീൽ-സ്പെയിൻ, കൊറിയ-നൈജർ, 10െൻറ സ്പെയിൻ-നൈജർ, ബ്രസീൽ-കൊറിയ, 25ന് നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞു. 13ന് നടക്കുന്ന ഗിനിയ-ജർമനി, സ്പെയിൻ-കൊറിയ മത്സരങ്ങൾക്ക് ഏതാനും ടിക്കറ്റുകൾ മാത്രമാണ് ശനിയാഴ്ച രാത്രിവരെ ലഭ്യമാവുന്നത്. 18െൻറ പ്രീക്വാർട്ടർ ടിക്കറ്റുകളും ഏതാണ്ട് വിറ്റഴിഞ്ഞു. ഗ്രൂപ്പ് ‘ഡി’യിൽ ബ്രസീൽ, കൊറിയ, നൈജർ, സ്പെയിൻ ടീമുകളാണ് കൊച്ചിയിൽ കളിക്കുന്നത്. ഗ്രൂപ്പ് ‘സി’യിലെ ജർമനി-ഗിനിയ മത്സരത്തിനും വേദിയാവും.
50 ശതമാനം ഡിസ്കൗണ്ടിലാണ് രണ്ടാം ഘട്ടത്തിലെ ടിക്കറ്റ് വിൽപന. മൂന്നാം ഘട്ടം 25 ശതമാനം ഇളവോടെ 21ന് ആരംഭിക്കും. കൊൽക്കത്തയിലും ഗോവയിലും മികച്ച പ്രതികരണം ലഭിച്ചപ്പോൾ ഇന്ത്യയുടെ വേദിയായ ന്യൂഡൽഹി ഉൾപ്പെടെ ടിക്കറ്റ് വിൽപന മന്ദഗതിയിലാണ്. ഫുട്ബാൾപ്രേമികളിൽ പലരും ഇഷ്ട മത്സരങ്ങൾക്ക് ടിക്കറ്റ് ലഭിക്കാതെ നിരാശയിലാണ്. ടിക്കറ്റ് ലഭ്യതക്കുറവ് കരിഞ്ചന്ത േപ്രാത്സാഹിപ്പിച്ചേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നു. നേരത്തേ ടിക്കറ്റെടുത്ത് ആവേശത്തോടെ ദിവസങ്ങെളണ്ണി കാത്തിരിക്കുന്ന കൊച്ചിയിലെ ഫുട്ബാൾപ്രേമികൾ മത്സരദിനങ്ങൾ അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ്. കൊച്ചിയുടെ പച്ചപുതച്ച മൈതാനത്ത് ഇഷ്ടതാരങ്ങളും ടീമുകളും ബൂട്ടണിയുന്നതിെൻറ ആവേശത്തിലാണവർ. മത്സരങ്ങൾ സംബന്ധിച്ച ചർച്ചകളും നിരീക്ഷണങ്ങളും പ്രവചനങ്ങളും ഇപ്പോഴേ സജീവമാണ്. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് ഒരുക്കം പൂർത്തിയായതായി നോഡല്‍ ഓഫിസര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. ഒക്ടോബര്‍ ആറുമുതല്‍ 28 വരെ കൊച്ചി, കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി, ഗുവാഹതി, ഗോവ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.