ഫുട്ബാളിലെ വമ്പൻ ടീമുകളുടെയെല്ലാം െബഞ്ചുകൾ ശക്തരായ യുവനിരയെകൊണ്ട് സമ്പന്നമായിരുന്നു. പ്രതിഭാധനനായ ഒരു കളിക്കാരൻ അസ്തമിക്കുമ്പോൾ അതിനെക്കാൾ ഇരട്ടി കരുത്തുള്ള പ്രതിഭയുടെ ഉദയമുണ്ടാകും. അർജൻറീനയും ബ്രസീലും ജർമനിയുമൊക്കെ നമ്മുടെ ഫേവറേറ്റുകളായി എന്നും നിലനിൽക്കുന്നത് ഇത്തരത്തിൽ പ്രതിഭാധനരായ കുട്ടികളെ കണ്ടെത്താനും അവർക്ക് മതിയായ പരിശീലനം നൽകാനും രാജ്യം തയാറായതുകൊണ്ടാണ്. നിർഭാഗ്യമെന്ന് പറയട്ടെ, ഇന്ത്യയെ സംബന്ധിച്ച് ഫുട്ബാളിൽ നാളിതുവരെ ഇത്തരത്തിൽ പ്രതിഭകളെ കണ്ടെത്തൽ നടന്നിട്ടില്ല. ഫിഫ അണ്ടർ 17 ലോകകപ്പ് വന്നതിെൻറ ഫലമായാണ് ഫിഫയുടെ കർശന നിർദേശപ്രകാരം നമ്മൾ താഴേതട്ടിലേക്ക് നോക്കിത്തുടങ്ങിയത്. ഇപ്പോൾ നല്ലൊരു ടീമിനെ വാർത്തെടുത്തിരിക്കുന്നു. ‘ക്വാളിറ്റി ഓഫ് സ്പോർട്സ്’ എന്തെന്ന് ഇന്ത്യൻ ഫുട്ബാൾ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. അണ്ടർ 17ലേക്ക് കണ്ടെത്തിയ താരങ്ങൾ ഒരു പക്ഷേ നാളെ ഇന്ത്യയുടെ സീനിയർ ടീമിൽ എത്തിയില്ലെന്നുവരാം. ഇന്ത്യ എന്ന് ഫുട്ബാൾ ലോകകപ്പ് കളിക്കുമെന്ന ചോദ്യത്തിന് ഉത്തരം ഈ ലോകകപ്പിലൂടെ ലഭിക്കുമെന്ന് എെൻറ മനസ്സ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.