ലോകകപ്പ് ചരിത്രത്തിൽ പെനാൽറ്റി ഷൂട്ടൗട്ടുകൾ എന്നും ഇംഗ്ലണ്ടിെൻറ പേടിസ്വപ്നങ്ങളാണ്. നിർണായക അങ്കങ്ങൾ ഷൂട്ടൗട്ടിെൻറ വിധിനിർണയത്തിലേക്ക് നീങ്ങുേമ്പാൾ ഇംഗ്ലീഷുകാർ മനസ്സുകൊണ്ട് തോൽക്കും. ലോകകപ്പും യൂറോകപ്പുമായി ആറു വട്ടമാണ് ഇംഗ്ലണ്ട് ഷൂട്ടൗട്ട് കെണിയിൽ കുരുങ്ങിയത്. അവ അഞ്ചിലും തോറ്റു. 1990 ഇറ്റാലിയ ലോകകപ്പിൽ സെമിയിൽ വെസ്റ്റ് ജർമനിയോടായിരുന്നു ആദ്യമായി മുറിവേറ്റത്.
ശേഷം, 1996 യൂറോകപ്പ് സെമിയിലും ജർമനിയോട് തന്നെ കീഴടങ്ങി. 1998 ഫ്രാൻസ് ലോകകപ്പിൽ അർജൻറീനയോടും, 2004 യൂറോയിലും 2006 ലോകകപ്പിലും പോർചുഗലിന് മുന്നിലും കണ്ണീരായ പെനാൽറ്റി ദുരന്തങ്ങൾ. ഇംഗ്ലണ്ട് ഫുട്ബാളിെൻറ കൂടപ്പിറപ്പായി ഷൂട്ടൗട്ട് പരീക്ഷണം എണ്ണപ്പെട്ടപ്പോൾ കാരണങ്ങൾതേടി ഫുട്ബാൾ ലോകത്ത് ശാസ്ത്രീയ പഠനങ്ങൾ വരെ നടന്നു. വിദഗ്ധർ പല കണ്ടെത്തലുകളും നിരത്തി അപഗ്രഥിക്കുേമ്പാഴും തോൽവികൾ തുടർന്നുകൊണ്ടിരുന്നു.
ഇന്ത്യയിൽ കളിക്കുന്ന കൗമാര സംഘം ലോകകപ്പ് യോഗ്യത ചാമ്പ്യൻഷിപ്പായ അണ്ടർ 17 യൂറോകപ്പ് ഫൈനലിൽ സ്പെയിനിനോടും, ഒരു മാസം കഴിഞ്ഞ് അണ്ടർ 21 ടീം യൂറോ ചാമ്പ്യൻഷിപ് സെമിയിൽ ജർമനിയോടും തോറ്റു.
ചൊവ്വാഴ്ച രാത്രിയിൽ കൗമാര ലോകകപ്പ് പ്രീക്വാർട്ടറിൽ ജപ്പാന് മുന്നിൽ ഗോൾരഹിത സമനില വഴങ്ങി വിധിനിർണയം ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോൾ പെനാൽറ്റിയിലെ ദുർഭൂതങ്ങളെല്ലാം ഇംഗ്ലീഷ് കുട്ടികളെ വേട്ടയാടിയിരുന്നു. ഉൾഭയത്തോടെ ഇളംമുറക്കാർ മൈതാനത്തെത്തിയപ്പോൾ കോച്ച് സ്റ്റീവ് കൂപ്പറിന് പോലും വിശ്വാസമുണ്ടായില്ല. കുമ്മായവരക്കരികിൽ നിന്ന് അരിശം പൂണ്ട കൂപ്പറുടെ ചിത്രം ടി.വി സ്ക്രീനിൽ മിന്നിമാഞ്ഞപ്പോൾ ആരാധക മനസ്സിൽ പേടിയുടെ കനൽ വീണ്ടും കോരിയിട്ടു.
പിന്നെ പ്രാർഥനകളെല്ലാം ഗോൾവലക്കു കീഴെ നിലയുറപ്പിച്ച മാഞ്ചസ്റ്റർ സിറ്റിയുടെ കൗമാരക്കാരൻ കർടിസ് ആൻഡേഴ്സനുവേണ്ടിയായി. ഉദ്വേഗം നിറഞ്ഞ മിനിറ്റുകൾ. ഇരു ടീമുകളുടെയും ആദ്യ രണ്ട് ഷോട്ടുകൾ ഗോളിയെ കീഴടക്കി അനായാസം വലയിൽ. ഇംഗ്ലണ്ടിെൻറ മൂന്നാം കിക്കും ഗോളായതോടെ പിരിമുറുക്കമായി. വലക്കു കീഴെ വിടർന്ന കൈകളുമായി ആൻഡേഴ്സൻ. റഫറിയുടെ വിസിൽമുഴക്കം കാത്ത് ജപ്പാെൻറ ഹിനാറ്റ കിഡയും.
പിരിമുറുക്കത്തിെൻറ മുഹൂർത്തത്തിൽ രണ്ട് കണ്ണുകൾ ഇടഞ്ഞ നിമിഷം. ഹിനാറ്റയുടെ ഷോട്ട് വലയുടെ വലതുമൂലയിലേക്ക്. അതേവേഗത്തിൽ ഇടത്തോട്ട് ചാടിയ ആൻഡേഴ്സനും പിഴച്ചില്ല. ഉജ്ജ്വല സേവിങ്ങിലൂടെ ഇംഗ്ലണ്ട് ചരിത്രം കുറിച്ച നിമിഷം. പിന്നെ തിരക്കഥ പൂർത്തിയാക്കാനേ ബാക്കിയുണ്ടായിരുന്നുള്ളൂ. പെനാൽറ്റി സേവിങ്ങിെൻറ ആത്മവിശ്വാസത്തിൽ അടുത്ത കിക്കെടുത്ത ആൻഡേഴ്സൻ ലീഡ് നിലനിർത്തി. 5-3ന് ഇംഗ്ലണ്ടിെൻറ ജയവും ക്വാർട്ടർ പ്രവേശനവും. ഇളമുറയിലൂടെ ഇംഗ്ലണ്ട് ചരിത്രം തിരുത്തുന്നു. കോച്ച് സ്റ്റീവ് കൂപ്പറും ഇംഗ്ലണ്ടിെൻറ വിജയത്തിെൻറ മുഴുവൻ ക്രെഡിറ്റും നൽകുന്നത് കർടിസ് ആൻഡേഴ്സന്. ‘നിർണായക നിമിഷത്തിൽ ഉത്തരവാദിത്തമേൽക്കുകയായിരുന്നു. നന്നായി കളിക്കാനൊരുങ്ങിയാണെത്തിയത്. ബാക്കി ഭാഗ്യവും ചേർന്നു. സേവിനു ശേഷം കിക്കെടുത്തത് ടീം തീരുമാനത്തിെൻറ ഭാഗമായിരുന്നു’ -ആൻഡേഴ്സൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.