കൊച്ചി: അണ്ടര്‍ 17 ലോകകപ്പില്‍ കളത്തിനു പുറത്ത് ശ്രദ്ധേയമായ വനിത സാന്നിധ്യമായി അന്ന മേരി കീഗ്ലി. ഫിഫയുടെ പുരുഷ ലോകകപ്പുകളില്‍ ആദ്യമായി മത്സരം നിയന്ത്രിക്കാനെത്തുന്ന ഏഴ് വനിത ഒഫീഷ്യലുകളിലൊരാളാണ് അന്ന. ബ്രസീൽ-സ്പെയിന്‍ പോരാട്ടത്തില്‍ ഫോര്‍ത്ത് ഒഫീഷ്യലായിരുന്നു ഇവര്‍. മുഖ്യറഫറിയെ സഹായിക്കലാണ് ഫോര്‍ത്ത് ഒഫീഷ്യലിെൻറ ജോലി. സബ്സ്റ്റിറ്റ്യൂഷന് ബോര്‍ഡ് ഉയര്‍ത്തുന്നത് അടക്കമുള്ളതായിരുന്നു ഈ അംഗനയുടെ ജോലി. മുഖ്യ റഫറിയും ലൈന്‍ റഫറിമാരും കഴിഞ്ഞാലുള്ള സ്ഥാനമാണ് ഫോര്‍ത്ത് ഒഫീഷ്യലിേൻറത്. രാത്രി നടന്ന നൈജർ^വടക്കൻ കൊറിയ മത്സരത്തിൽ സ്വിറ്റ്സർലൻഡുകാരി എസ്തർ സ്റ്റൗബ്ലിയും ഫോർത്ത് ഒഫീഷ്യലിെൻറ റോളിലെത്തി.
ന്യൂസിലൻഡിലെ ഓക്ലാൻഡുകാരിയായ അന്ന വനിത സീനിയര്‍ ലോകകപ്പിലും അണ്ടര്‍ 17 വനിത ലോകകപ്പിലും മുഖ്യ റഫറിയായിരുന്നു. ൈഹസ്കൂള്‍ അധ്യാപികയായ അന്ന 2010 മുതല്‍ ഫിഫ റഫറിയാണ്. ന്യൂസിലൻഡിലെ പ്രമുഖ റഫറിയായ കാംബല്‍ കിര്‍ക്കാണ് അന്നയുടെ ഭര്‍ത്താവ്. കഴിഞ്ഞമാസം നടന്ന ന്യൂസിലൻഡ് കപ്പ് പുരുഷവിഭാഗം ഫൈനല്‍ കാംബലും വനിതാവിഭാഗം അന്നയുമായിരുന്നു നിയന്ത്രിച്ചിരുന്നത്. കഴിഞ്ഞ ജൂലൈയിലാണ് ഇരുവരും വിവാഹിതരായത്.
2009ല്‍ ന്യൂസിലൻഡ് ഫുട്ബാള്‍ ചാമ്പ്യൻഷിപ്പില്‍ അസിസ്റ്റൻറിെൻറ റോളിലാണ് അന്ന തുടങ്ങിയത്. കോസ്റ്ററീകയില് 2014ല്‍ നടന്ന അണ്ടര്‍ 17 വനിത ലോകകപ്പാണ് ആദ്യ അന്താരാഷ്ട്ര മത്സരം. യൂത്ത് ഒളിമ്പിക്സ്, വനിത ലോകകപ്പ്, റിയോ ഒളിമ്പിക്സ് എന്നീ പേരാട്ടവേദികളിലും ഈ 35കാരി മുഖ്യറഫറിയായി വിസിലൂതി. ഏഴു വനിതകളാണ് അണ്ടര്‍-17 ലോകകപ്പില്‍ സപ്പോര്‍ട്ടിങ് റഫറിമാരായുള്ളത്. ആദ്യദിവസം നടന്ന ന്യൂസിലൻഡ്^തുര്‍ക്കി മത്സരത്തില്‍ കൊറിയയുടെ ഒക് റി ഹ്യാങ്ങും പരേഗ്വ^മാലി മത്സരത്തില്‍ യുക്രെയ്നിെൻറ കാതറീന മൊണ്‍സൂളും ഫോര്‍ത്ത് ഒഫീഷ്യലായി അരങ്ങേറിയിരുന്നു. മൂന്നാമത്തെ വനിതയാണ് കീഗ്ലി. ഫിഫയുടെ ഒരു പുരുഷ ടൂര്‍ണമെൻറില്‍ റഫറിമാരായി വനിതകളെ നിയമിക്കുന്നത് ഇതാദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.