കൊച്ചി: അണ്ടർ 17 ലോകകപ്പെന്ന ചരിത്ര നിമിഷത്തിന് കൊച്ചിയുടെ സാംസ്കാരിക വൈവിധ്യത്തിെൻറ ആദരവ്. ജേതാക്കൾക്കുള്ള ട്രോഫിയുടെ ഇന്ത്യൻ പര്യടനത്തിന് ഫോർട്ട് കൊച്ചി വാസ്കോഡ ഗാമ ചത്വരത്തിൽ പ്രദേശവാസികൾ ഒരുക്കിയത് നിറപ്പകിട്ടാർന്ന സമാപനം. കൊച്ചി കാർണിവലിനെ അനുസ്മരിപ്പിക്കുന്ന സാംസ്കാരിക വൈവിധ്യം കൈയൊപ്പ് ചാർത്തിയ നൃത്ത, നാദ, കലാ പ്രകടനത്തോടെയാണ് പര്യടനത്തിന് സമാപനം കുറിച്ചത്. ലോകകപ്പിെൻറ ഭാഗ്യചിഹ്നം ഖേലിയോക്കൊപ്പം കേരളീയ കലാരൂപങ്ങളും നാസിക് ഡോലും വിവിധ നൃത്തരൂപങ്ങളും അണിചേർന്നു. അവതാറും ഡ്രാഗൺ ഡാൻസുമൊക്കെയായി 145 കലാകാരന്മാർ 16 ഇനം കലാരൂപങ്ങളുമായി ഉത്സവഛായയേകി. കൊച്ചി മേയർ സൗമിനി ജയിൻ ട്രോഫി അനാവരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.