ന്യൂഡൽഹി: ഇന്ത്യൻ കൗമാരം ലോകകപ്പ് ഫുട്ബാളിൽ ചരിത്രംകുറിച്ച വെള്ളിയാഴ്ച താരമായത് ഗോൾകീപ്പർ ധീരജ് സിങ്. കാവൽനിന്ന വലയിൽ മൂന്നുഗോൾ വാങ്ങേണ്ടി വന്നിട്ടും സ്വന്തം കോച്ചിെൻറയും എതിർ കോച്ചിെൻറയും പ്രശംസ വാനോളം നേടിയാണ് ധീരജ് കളംവിട്ടത്.
കണ്ണും കാതും കൂർപ്പിച്ച് വലകാത്ത ധീരജിെൻറ ജാഗ്രതയാണ് മത്സരത്തിൽ ഗോളുകളുടെ എണ്ണം കുറച്ചതെന്ന് കോച്ച് ലൂയിസ് നോർട്ടൺ ഡി മാറ്റിസും അേമരിക്കൻ പരിശീലകൻ ജോൺ േഹാക്വർത്തും സംശയലേശമന്യേ പറഞ്ഞു.
ഇൗ 17കാരൻ പന്ത് തടുക്കാൻ തുടങ്ങിയത് ഹൈസ്കൂളിലെത്തിയപ്പോൾ മാത്രമാണെന്നതാണ് കൗതുകമുളവാക്കുന്നത്. മണിപ്പൂരിലെ ഭാരതീയ വിദ്യാഭവനിൽ പഠിക്കുന്ന കാലത്ത് ഫുട്ബാൾ മൈതാനത്തിന് ചുറ്റും ആളെണ്ണം കൂടിയപ്പോൾ കളിക്കമ്പക്കാരനായ ധീരജ് തെരഞ്ഞെടുത്തത് ബാഡ്മിൻറണായിരുന്നു. റാക്കറ്റേന്തി തുടങ്ങിയപ്പോൾതന്നെ പയ്യൻ ജില്ല ചാമ്പ്യൻപട്ടവും നേടി. എന്നാൽ, യാദൃച്ഛികതകൾ ആ ജീവിതം മാറ്റിമറിച്ചു. സ്കൂൾ ഫുട്ബാൾ ടീമിൽനിന്ന് സംസ്ഥാന ജൂനിയർ ടീമിലേക്കും തുടർന്ന് ഫുട്ബാൾ അക്കാദമിയിലേക്കും െതരഞ്ഞെടുക്കപ്പെട്ട ധീരജ് തൊട്ടുപിന്നാെല ഇന്ത്യൻ ക്യാമ്പിലുമെത്തി. പിന്നീട് ടീമിെൻറ ഒന്നാം നമ്പർ ഗോളിയായി തീരാൻ ഏറെക്കാലമെടുത്തില്ല.
വിദേശ പര്യടനങ്ങളിലെല്ലാം ഏറെ തിളങ്ങിയ ധീരജ് ആദ്യ മത്സരത്തിലും ഡി മാറ്റിസിെൻറ കണക്കുകൂട്ടൽ തെറ്റിച്ചില്ല. ചെറുപ്പത്തിൽ ഫുട്ബാളിനൊപ്പം നടക്കാതെ പോയിട്ടും രാജ്യത്തിെൻറ കുപ്പായമണിയാൻ കഴിഞ്ഞതിെൻറ ചാരിതാർഥ്യത്തിലാണ് ഇൗ പയ്യൻ. ഉയരക്കൂടുതലിെൻറ ആനുകൂല്യം കരുത്താക്കി മാറ്റിയ മണിപ്പൂരുകാരെൻറ സമർപ്പണബോധമാണ് എല്ലാ നേട്ടങ്ങൾക്കും നിദാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.