ഗുവാഹതി: ആഴ്സനലിലേക്ക് കൂടുമാറാനൊരുങ്ങുന്ന സൂപ്പർ താരം അമിനെ ഗോറി രണ്ടു ഗോളുകളുമായി നിറഞ്ഞുനിന്നപ്പോൾ, ശക്തമായ പോരാട്ടത്തിൽ 2-1ന് ജപ്പാനെ തോൽപിച്ച് ഫ്രാൻസ് പ്രീക്വാർട്ടറിലേക്ക്.
13 , 71 മിനിറ്റിലെ ഗോറിയുടെ സൂപ്പർ ഗോളുകളിലാണ് ഫ്രഞ്ചു പടയുടെ കുതിപ്പ്. 74ാം മിനിറ്റിൽ ലഭിച്ച െപനാൽറ്റി കിക്ക് ടെയ്സൽ മിയാശിരോ ഗോളാക്കിയതോടെ സമനിലക്കായി ജപ്പാൻ അവസാനം വരെ പൊരുതിയെങ്കിലും ഫ്രഞ്ച് പ്രതിരോധത്തിൽ തട്ടി വീഴുകയായിരുന്നു.
ഗ്രൂപ് ‘എഫി’ൽ മെക്സികോ-ഇംഗ്ലണ്ട് സൂപ്പർ പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ സംഘത്തെ 3-2ന് തകർത്ത് ഇംഗ്ലീഷ് പടയോട്ടം. റിഹാൻ ബ്രവ്സ്റ്റർ (39), ഫിൽ ഫോഡൻ (48), ജാഡൺ സഞ്ചോ (56 പെനാൽറ്റി) എന്നിവർ ഇംഗ്ലണ്ടിനായി ഗോൾ നേടിയപ്പോൾ, ഡീഗോ ലെയ്നസാണ് (65, 75) മെക്സികോയുടെ രണ്ടുഗോളുകൾ നേടിയത്.
മറ്റുമത്സരങ്ങളിൽ ഹോണ്ടുറസ് ന്യൂകാലിഡോണിയയെ 5^0ന് തകർത്തപ്പോൾ, ശക്തരായ ചിലിയെ ഇറാഖ് 3-0ന് തോൽപിച്ചു. ഇേതാടെ നാലുപോയൻുമായി ഇറാഖ് രണ്ടാമതെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.