എട്ടാം ലോകകപ്പിനാണ് ഏഷ്യൻ രാജാക്കന്മാരായ ജപ്പാൻ തയാറെടുക്കുന്നത്. ഫുട്ബാൾ ലോകത്ത് ഏഷ്യക്ക് മേൽവിലാസം നൽകിയ ജപ്പാെൻറ കൗമാരസംഘവും മികച്ചതു തന്നെയാണ്. ദ്വീപ് രാജ്യത്തിെൻറ ഫുട്ബാൾ വളർച്ച കാലഘട്ടമായ 1993ലാണ് അവർ ആദ്യമായി അണ്ടർ-17 ലോകകപ്പിന് യോഗ്യത നേടുന്നത്.
പിന്നീടങ്ങോട്ട് എട്ടുതവണ കൗമാര മാമാങ്കത്തിൽ ഏഷ്യൻ ശക്തർ പന്തുതട്ടി. 2001 മുതൽ തുടർച്ചയായ അഞ്ചുവർഷം യോഗ്യതയുമായി ജപ്പാൻ നിറഞ്ഞു നിന്നെങ്കിലും കഴിഞ്ഞവർഷത്തെ ചിലി അണ്ടർ-17 ലോകകപ്പിന് യോഗ്യത ലഭിക്കാതെ അടിതെറ്റി. എന്നാൽ, ആ പിഴവ് തിരുത്തിയാണ് ഇക്കുറി ഇന്ത്യയിലേക്ക് എത്തുന്നത്. ലോകകപ്പിൽ ഇതുവരെ കാര്യമായ പ്രകടനങ്ങളില്ലെങ്കിലും ഇത്തവണ ശക്തരായ നിരയുമായാണ് ഇന്ത്യയിലേക്ക് വരുന്നത്. 1993ലും 2011ലും ക്വാർട്ടർ ഫൈനലിലെത്തിയതാണ് ജപ്പാെൻറ ലോകകപ്പിലെ മികച്ച പ്രകടനങ്ങൾ. 93ൽ നൈജീരിയ, ജപ്പാെൻറ കുതിപ്പിന് വിലങ്ങുതടിയായപ്പോൾ, 2011ൽ ബ്രസീലാണ് സെമി പ്രവേശനം നിഷേധിച്ചത്. ഫ്രാൻസും അർജൻറീനയുമടങ്ങിയ ശക്തമായ ഗ്രൂപ് റൗണ്ട് മറികടന്നായിരുന്നു ഇൗ വർഷം ജപ്പാെൻറ കുതിപ്പ്.
റോഡ് ടു ഇന്ത്യ
2015 ലോകകപ്പ് നഷ്ടമായ ജപ്പാൻ 2016ൽ വൻ തിരിച്ചുവരവുമായാണ് ഇന്ത്യയിലെ ലോകകപ്പിന് യോഗ്യത നേടിയത്. എ.എഫ്.സി അണ്ടർ-16 ചാമ്പ്യൻഷിപ്പിൽ ആസ്ട്രേലിയ, വിയറ്റ്നാം, കിർഗിസ്താൻ എന്നിവരെ ഗ്രൂപ് റൗണ്ടിൽ മറികടന്നിരുന്നു. ക്വാർട്ടറിൽ ശക്തരായ യു.എ.ഇയെ 1-0ത്തിന് തോൽപിച്ച് സെമിയിലേക്ക് കടന്നാണ് 2017 അണ്ടർ-17 ലോകപ്പിന് യോഗ്യത നേടിയത്. സെമിയിൽ ഇറാഖിനു മുന്നിൽ തോൽവി സമ്മതിച്ചെങ്കിലും ജപ്പാെൻറ കുതിപ്പ് ശ്രദ്ധേയമായിരുന്നു.
കോച്ച്
മുൻ ജപ്പാൻ ദേശീയ താരം ഹിരോഫുമി യോഷിടാക്കെയുടെ ശിക്ഷണത്തിലാണ് ടീം ഇത്തവണയും ലോകകപ്പിനെത്തുന്നത്. 2011ലും 2013ലും ടീമിനെ പരിശീലിപ്പിച്ച ഹിരോഫുമി യോഷിടാക്കെ, ജപ്പാൻ കൗമാര ഫുട്ബാളിൽ വൻമാറ്റങ്ങൾ സൃഷ്ടിച്ച കോച്ചാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.