കൊച്ചി: ഒക്ടോബറില്‍ നടക്കുന്ന അണ്ടര്‍-17 ലോകകപ്പ് വേദികളിലൊന്നായ കൊച്ചിക്കായി പ്രത്യേക ലോഗോ തയാറായി. ഔദ്യോഗിക പ്രകാശനം തിങ്കളാഴ്ച രാവിലെ 11.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ടൂര്‍ണമെൻറ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി, കായിക മന്ത്രി എ.സി. മൊയ്തീന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ചടങ്ങിന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ലോകകപ്പിെൻറ കൊച്ചിയിലെ ഒരുക്കം വിലയിരുത്തും. കൊച്ചി നഗരത്തിെൻറ ഭാഗ്യമുദ്ര എന്ന നിലയില്‍ പ്രത്യേകം രൂപകല്പന ചെയ്തതാണ് ലോഗോ. മത്സരാടിസ്ഥാനത്തില്‍ നൂറിലേറെ എന്‍ട്രികളില്‍ നിന്നാണ് അന്തിമ ലോഗോ തെരഞ്ഞെടുത്തത്.
അതേസമയം, ലോകകപ്പിെൻറ മറ്റു പ്രചാരണ പരിപാടികള്‍ എപ്പോള്‍ തുടങ്ങുമെന്ന കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ല. 40 ദിവസം മാത്രമാണ് കിക്കോഫിനായി അവശേഷിക്കുന്നത്. കഴിഞ്ഞ മാസം കായിക മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സംഘാടക സമിതി കൊച്ചിയിലെ മത്സരങ്ങളുടെ പ്രചാരണത്തിന് വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയിരുന്നു. 17.77 കോടി ചെലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഗര സൗന്ദര്യവത്കരണവും മന്ദഗതിയിലാണ്. പ്രധാന വേദി, നാലു പരിശീലന ഗ്രൗണ്ടുകൾ, അനുബന്ധ റോഡ്, പാര്‍ക്കിങ്, ഇരിപ്പിടങ്ങള്‍, മഹാരാജാസ് കോളജ് പവിലിയന് പുനരുദ്ധാരണം എന്നിവയടങ്ങുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇനിയുള്ള ദിവസങ്ങള്‍ മതിയാകുമോയെന്നാണ് സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.