ന്യൂഡൽഹി: അണ്ടർ-17 ഫിഫ ലോകകപ്പ് ടൂർണമെൻറിന് ഉദ്ഘാടന മാമാങ്കങ്ങളൊന്നുമില്ല. വർണപ്പകിട്ടാർന്ന ഉദ്ഘാടന ചടങ്ങുകൾക്ക് കേന്ദ്രസർക്കാർ ശ്രമം നടത്തിയെങ്കിലും ഇന്ത്യയുടെ ആവശ്യം ഫിഫ തള്ളുകയായിരുന്നു. ഇതോടെ ഫിഫയുടെ പതിവുശൈലിയിൽ തന്നെയായിരിക്കും ലോകകപ്പിന് തുടക്കമാവുന്നതെന്നുറപ്പായി.
ഫിഫയുടെ ഒരു ടൂർണമെൻറിനും ഉദ്ഘാടന പരിപാടികളുണ്ടാവാറില്ലെന്ന് നേരത്തെ, കായികമന്ത്രാലയത്തെ അറിയിച്ചിരുന്നു. എന്നിരുന്നാലും ഇന്ത്യയിലെ ആദ്യ ലോകകപ്പ് മാമാങ്കമെന്ന നിലയിൽ ഒക്ടോബർ അഞ്ചിന് വൻ ചടങ്ങൊരുക്കാൻ കായികമന്ത്രാലയം ശ്രമം നടത്തി. ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോയെ ക്ഷണിക്കാനും തീരുമാനമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ളവർ ഉദ്ഘാടനത്തിനെത്തുമെന്നും അറിയിച്ചു. എന്നാൽ, ചടങ്ങിനില്ലെന്ന് ഇൻഫൻറിനോ സർക്കാറിനെ ഒൗദ്യേഗികമായി അറിയിച്ചതോടെയാണ് പദ്ധതി ഉപേക്ഷിച്ചത്. ‘‘സർക്കാറിെൻറ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പ്രേത്യക പരിപാടിക്ക് അനുമതി ചോദിച്ചിരുന്നു. എന്നാൽ, ഫിഫക്ക് ഇങ്ങനെയൊരു കീഴ്വഴക്കമില്ല. കാരണം, ഇവിടെ ഫുട്ബാളും കളിക്കാരും മാത്രമാണ് യാഥാർഥ താരങ്ങൾ’’ -ടൂർണമെൻറ് ഡയറക്ടർ യാവിയർ സെപ്പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.