മഡ്ഗാവ്: ഗോവയുടെ ഫുട്ബാൾഭ്രമത്തിൽ ആർക്കും സംശയമില്ല. ഫിഫക്കും അക്കാര്യത്തിൽ എതിരഭിപ്രായമില്ല. അണ്ടർ 17 ലോകകപ്പിന് വേദി ഗോവയിൽ അനുവദിക്കാൻ ഫിഫക്ക് അധികം ആലോചനയുടെ ആവശ്യമില്ലാതിരുന്നതും അതുകൊണ്ടുതന്നെ. എന്നാൽ, ഇപ്പോൾ ഫിഫക്ക് ചില ആശങ്കകളുണ്ട്. ലോകകപ്പിന് ആഴ്ചകൾമാത്രം ബാക്കിനിൽക്കെ രാജ്യത്തെ മറ്റു വേദികളിൽ മത്സരടിക്കറ്റുകളുടെ വിൽപന ഒാൺലൈനിൽ തകർക്കുേമ്പാൾ, ഗോവക്കാർ ഇപ്പോഴും ടിക്കറ്റ് വാങ്ങാൻ താൽപര്യം കാണിക്കുന്നില്ലെന്നാണ് ഫിഫയുടെ പരിഭവം. ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാവുന്ന ആറു വേദികളിൽ ടിക്കറ്റ് വിൽപന ഏറ്റവും താഴ്ന്നുനിൽക്കുന്നത് ഫുട്ബാൾഭ്രമത്തിൽ കേരളത്തിനും പശ്ചിമ ബംഗാളിനുമൊപ്പം നിൽക്കുന്ന ഇൗ സംസ്ഥാനത്താണ്.
എന്നാൽ, ലോകകപ്പിനോടല്ല, ടിക്കറ്റുകളുടെ ഒാൺലൈൻ വിൽപനേയാടാണ് ഗോവക്കാർക്ക് അനിഷ്ടമെന്നാണ് ഫിഫയുടെ വിലയിരുത്തൽ. ഇതു പരിഗണിച്ച് ടിക്കറ്റ് വിൽപന കൗണ്ടർ മുഖേനയാക്കാനാണ് ഫിഫയുടെ തീരുമാനം. ഫേട്ടാഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു സമീപമാണ് കൗണ്ടറുകൾ തുറക്കുകയെന്ന് ടൂർണമെൻറ് ഡയറക്ടർ ജാവിയർ സെപ്പി അറിയിച്ചു.
ഒക്ടോബർ ഏഴിന് ഇവിടെ നടക്കുന്ന ആദ്യ മത്സരത്തിന് സ്റ്റേഡിയം നിറഞ്ഞുകവിയുമെന്ന് സെപ്പി ഉറപ്പിച്ചു പറയുന്നു. നെയ്മറുടെ പിൻഗാമിയെന്ന് വിളിക്കപ്പെടുന്ന വിൻഷ്യസ് ജൂനിയറെ പോലുള്ള കിടിലൻ താരങ്ങൾ സംസ്ഥാനത്ത് എത്തുേമ്പാൾ ഫുട്ബാൾപ്രേമികൾക്ക് ഇരിക്കപ്പൊറുതിയുണ്ടാവില്ലെന്നാണ് സെപ്പിയുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.