മഡ്ഗാവ്: ലോകകപ്പ് കിരീടം ലക്ഷ്യമിട്ടുള്ള ജർമനിയുടെയും ഇറാെൻറയും യാത്രക്ക് വിജയത്തുടക്കം. ഗ്രൂപ് ‘സി’യിൽ കോസ്റ്ററീകയെ 2-1ന് തോൽപിച്ച് ജർമൻ കൗമാരസംഘം കുതിപ്പുതുടങ്ങിയപ്പോൾ 3-1ന് ഗിനിയെ തോൽപിച്ചാണ് ഇറാെൻറ മുന്നേറ്റം.
ഒമ്പതുതവണ ലോകകപ്പിന് അവസരം ലഭിച്ചിട്ടും കിരീടം നേടാനാവാത്ത കോസ്റ്ററീകയും കൗമാര കിരീടം മാത്രം ഷെൽഫിൽ കുറവുള്ള ജർമനിയും ചാമ്പ്യൻ പട്ടം ലക്ഷ്യമിട്ട് കളിക്കിറങ്ങിയപ്പോൾ, തൊണ്ണൂറു മിനിറ്റും ആവേശമുറ്റിനിന്നു. 21ാം മിനിറ്റിൽ ജർമൻ ക്യാപ്റ്റൻ യാൻ ഫീറ്റെ ആർപ്പിെൻറ സുന്ദര ഗോളിലാണ് കോസ്റ്ററീകൻ തന്ത്രങ്ങൾ ഇല്ലാതായത്. 64ാം മിനിറ്റിൽ ആന്ദ്രോ ഗോമസിലൂടെ കോസ്റ്ററീക തിരിച്ചടിച്ചെങ്കിലും 89ാം മിനിറ്റിൽ നോഹ് ഒാക്കു ജർമനിയുടെ വിജയഗോൾ നേടി.
രണ്ടാം മത്സരത്തിൽ രണ്ടാം പകുതിയിലെ ഗോളുകളിലാണ് ഇറാനിയൻ സംഘത്തിെൻറ ജൈത്രയാത്ര. അലയാർ സെയ്യിദ് (59ാം മിനിറ്റ് ), മുഹമ്മദ് ശരീഫി (പെനാൽറ്റി-70) സഇൗദ് കറിമി (90) എന്നിവരാണ് ഇറാെൻറ ഗോൾ നേടിയത്. 92ാം മിനിറ്റിൽ ഫാൻഡി ടോറയാണ് ഗിനിയയുടെ ആശ്വാസ ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.