ലോക ഫുട്ബാളിൽ വേണ്ടത്ര നേട്ടങ്ങളില്ലാത്തവരാണ് ഘാന. എന്നാൽ, കൗമാര ലോകകപ്പിൽ ഇൗ ആഫ്രിക്കൻ സംഘത്തെ പേടിക്കണം. കാലിലെ മാന്ത്രികതക്കൊപ്പം ശരീരത്തിലെ ആകാര ഗാംഭീര്യംകൊണ്ട് എതിരാളികളെ തളച്ചിടുന്ന ഘാന, രണ്ടു തവണ ചാമ്പ്യന്മാരും റണ്ണേഴ്സ് അപ്പുമായവരാണ്. തൊണ്ണൂറുകളായിരുന്നു ഘാനക്കാരുടെ സുവർണ കാലഘട്ടം. 1991 ഇറ്റാലിയൻ ലോകകപ്പും, 1995ൽ എക്വഡോർ ലോകകപ്പുമായിരുന്നു ഇൗ ആഫ്രിക്കൻ കരുത്തർ സ്വന്തമാക്കിയത്. 1993ലും 1997ലും റണ്ണേഴ്സ് അപ്പായപ്പോൾ, 1999ൽ മൂന്നാം സ്ഥാനക്കാരുമായി.
റോഡ് ടു ഇന്ത്യ ആഫ്രിക്കൻ അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സ് അപ്പായാണ് ഘാന ഇന്ത്യയിലേക്കുള്ള ടിക്കറ്റുറപ്പിക്കുന്നത്. ഗ്രൂപ് ‘എ’യിലെ ചാമ്പ്യന്മാരായിട്ടായിരുന്നു കുതിപ്പ്. കാമറൂണിനെ 4-0നും ഗാബോണിനെ 5-0നും തോൽപിച്ചു. സെമിയിൽ െനെജറിനെതിരെ പെനാൽറ്റിയിൽ മറികടന്നെങ്കിലും ഫൈനലിൽ മാലിയോട് 1-0ന് തോൽക്കുകയായിരുന്നു.
കോച്ച് 2011ൽ ചുമതലയേൽപിക്കപ്പെട്ട സാമുവൽ പാവെസി ഫാബിനാണ് ഘാനയുടെ കോച്ച്. എന്നാൽ തുടർച്ചയായ മൂന്ന് തവണയും ഘാനക്ക് ലോകകപ്പ് യോഗ്യത ലഭിച്ചില്ല. വിമർശനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കെയാണ് ഇത്തവണ ആഫ്രിക്കൻ ചാമ്പ്യൻഷിപ്പിൽ ടീമിനെ റണ്ണേഴ്സ് അപ്പാക്കുന്നതും അണ്ടർ 17 ലോകകപ്പിന് യോഗ്യത നേടുന്നതും.
സ്റ്റാർ വാച്ച് ആഫ്രിക്കൻ ചാമ്പ്യൻഷിപ്പിൽ ടീമിനെ ഫൈനലിലേക്കെത്തിച്ച എറിക് അയാഹാണ് ടീമിെൻറ കരുത്ത്. ആഫ്രിക്കൻ അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ നാലുഗോളുമായി ടീമിെൻറ ടോപ് സ്കോററാണ് ഇൗ താരം.
കാണികളെ ഇന്ത്യയിലെത്തിക്കാൻ ഘാന സർക്കാർ കൗമാര ലോകകപ്പ് ഇത്തവണ എന്തു വിലെകാടുത്തും ഘാനയിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. അതിനായി, ടീമിനെ പ്രോത്സാഹിപ്പിക്കാൻ കാണികളെ സർക്കാർ ഏറ്റെടുത്ത് ഇന്ത്യയിലേക്ക് പറഞ്ഞയാക്കാണ് തീരുമാനം. കളത്തിലെ 12ാമനായി കണക്കാക്കുന്ന കാണികളെ എന്തുവിലകൊടുത്തും എത്തിക്കാനാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഇതിനു പുറമെ ഇന്ത്യയിലുള്ള ഘാനക്കാരോട് മത്സരം നടക്കുന്ന ഡൽഹിയിലെത്തി മൈതാനത്തേക്ക് എത്താനും സർക്കാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.