പതിറ്റാണ്ടായി അണ്ടർ 17 ലോകകപ്പിെൻറ ഭാഗമാണെങ്കിലും ഇതുവരെ കരുത്ത് തെളിയിക്കാനാവാതെ േപായ ടീമാണ് ഹോണ്ടുറസ്. 2013ൽ ക്വാർട്ടറിലെത്തിയത് മാത്രമാണ് അവർക്ക് എടുത്തുപറയാനുള്ളത്. 2007ൽ ആദ്യമായി ലോകകപ്പ് ഗോദയിൽ എത്തിയ ഹോണ്ടുറസ് അഞ്ചാം കൗമാര ലോകകപ്പിനായാണ് ഇന്ത്യയിലേക്ക് വണ്ടി കയറുന്നത്. ആദ്യ ലോകകപ്പിൽ ഗ്രൂപ് റൗണ്ടിൽ തന്നെ പുറത്താകാനായിരുന്നു വിധി. 2009ലും ഇത് ആവർത്തിച്ചു. തൊട്ടടുത്ത ലോകകപ്പിന് യോഗ്യത നേടാൻേപാലും ഹോണ്ടുറസിന് കഴിഞ്ഞില്ല. എന്നാൽ, 2013ൽ അവർ വൻ തിരിച്ചുവരവ് നടത്തി. ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കിയ അവർ ക്വാർട്ടർ ഫൈനൽ വരെ എത്തിയശേഷമാണ് മടങ്ങിയത്. കഴിഞ്ഞ ലോകകപ്പിൽ ഒരു ജയം പോലുമില്ലാതെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. എന്നാൽ, ഇതേവർഷം നടന്ന കോൺകകാഫ് ചാമ്പൻഷിപ്പിൽ രണ്ടാം സ്ഥാനക്കാരാകാൻ ടീമിന് കഴിഞ്ഞു. ഫ്രാൻസും ജപ്പാനുമടങ്ങിയ ശക്തമായ ഗ്രൂപ്പിലാണ് ഹോണ്ടുറസ് കളിക്കാനിറങ്ങുന്നത്.
റോഡ് ടു ഇന്ത്യ
അത്ര മോശമല്ലാത്ത പ്രകടനം നടത്തിയാണ് ഹോണ്ടുറസ് ഇന്ത്യയിലേക്ക് വരുന്നത്. മധ്യഅമേരിക്കൻ മേഖല മത്സരങ്ങളിൽ കോസ്റ്ററീകക്ക് പിന്നിലായി രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തിരുന്നു. കോൺകകാഫ് ചാമ്പ്യൻഷിപ്പിൽ ഒമ്പത് മത്സരങ്ങളിൽ അഞ്ചിലും ജയം കുറിച്ചു. ക്യൂബയെ 7-1ന് തോൽപിച്ചാണ് അവരുടെ വരവ്. കാർലോസ് മെജിയയും പാട്രിക് പലാസിയോസും അന്ന് ഹാട്രിക് നേടിയിരുന്നു.
കോച്ച്
ഹോണ്ടുറസിെൻറ മുൻതാരം ജോസ് വല്ലാഡെയേഴ്സാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പിലും വല്ലഡെയേഴ്സിെൻറ കീഴിലാണ് ഹോണ്ടുറസ് കളിക്കാനിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.